വസിം അക്രത്തിന് കൂട്ടായി ഷനീറ തോംപ്‌സണ്‍
ലാഹോര്‍: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും സ്വിംഗ് ബൗളിംഗിന്റെ സുല്‍ത്താനുമായ വസിം അക്രം വീണ്ടും വിവാഹിതനായി. ഓസ്‌ട്രേലിയന്‍ സുന്ദരിയായ ഷനീറ തോംപ്‌സനാണ് വിവാഹജീവിതത്തിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ വസിം അക്രമിന് കൂട്ടാളിയായത്.
അക്രം തന്നെയാണ് വിവാഹവാര്‍ത്ത പുറത്തറിയിച്ചത്. ആഗസ്ത് 12 ന് ലാഹോറിലായിരുന്നു വിവാഹച്ചടങ്ങുകള്‍. വിവാഹത്തിന് വേണ്ടി ഇസ്ലാം മതം സ്വീകരിച്ച ഷനീറ ഇപ്പോള്‍ ഉര്‍ദു പഠിക്കുന്ന തിരക്കിലാണ് എന്നാണ് അക്രം പറയുന്നത്. കാന്‍സറിനെത്തുടര്‍ന്ന് അക്രമിന്റെ ആദ്യഭാര്യ ഹുമ 2009 ല്‍ മരിച്ചിരുന്നു. ഈ വിവാഹ ബന്ധത്തില്‍ അക്രമിന് രണ്ട് മക്കളുണ്ട്.
ഏറെ നാളത്തെ സൗഹൃദത്തിന് ഒടുവിലാണ് 47 കാരനായ വാസിം അക്രമിന് 30 കാരിയായ ഷനീറ വധുവാകുന്നത്. വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നത് ശരിയല്ല എന്ന മതപണ്ഡിതരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണത്രെ ഇപ്പോല്‍ വിവാഹം.

അക്രമിന് രണ്ടാം വിവാഹം
ആഗസ്ത് 12 ന് ലാഹോറിലായിരുന്നു വസിം അക്രത്തിന്റെ വിവാഹച്ചടങ്ങുകള്‍.

ഷനീറ തോംപ്‌സണ്‍
ഓസ്‌ട്രേലിയന്‍ സുന്ദരി ഷനീറ തോംപ്‌സനാണ് അക്രമിന് രണ്ടാം വിവാഹത്തില്‍ അക്രമിന് പങ്കാളി.

ഇസ്ലാമിലേക്ക്
വിവാഹത്തിനായി ഷനീറ ഇസ്ലാം മതം സ്വീകരിച്ചു.

പ്രണയം, വിവാഹം
ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു.

സുല്‍ത്താന്‍
ഫാസ്റ്റ് ബൗളിംഗിന്റെ സുല്‍ത്താന്‍ എന്നാണ് അക്രം അറിയപ്പെടുന്നത്.

ക്രിക്കറ്റ് - പി ആര്‍
പബ്ലിക് റിലേഷന്‍ കണ്‍സല്‍ട്ടന്റായി ജോലി നോക്കുകയായിരുന്നു ഷനീറ തോംപ്‌സണ്‍

ഇനി പാകിസ്ഥാനില്‍
വിവാഹശേഷം പാകിസ്ഥാനില്‍ സ്ഥിരതാമസമാക്കാനാണത്രെ ഇവരുടെ തീരുമാനം.

മക്കളുടെ ഇഷ്ടം
ഷനീറയെ തന്റെ മക്കള്‍ക്കും വലിയ ഇഷ്ടമാണ് എന്നാണ് അക്രം പറയുന്നത്.

മാതാപിതാക്കളും
ഹുമയുടെ മാതാപിതാക്കളും ഈ ബന്ധത്തിന് എതിരല്ല എന്നും അക്രം വെളിപ്പെടുത്തി.

ഹുമ
2009 ലാണ് കാന്‍സറിനെത്തുടര്‍ന്ന് അക്രമിന്റെ ആദ്യഭാര്യ ഹുമ മരിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications