Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൂന്നാം ജയവുമായി പുനെ വാരിയേഴ്‌സ്

മൊഹാലി: തുടര്‍ച്ചയായ ഏഴ് തോല്‍വികള്‍ക്കുശേഷം യുവരാജ് സിങ് നായകനായ പുനെ വാരിയേഴ്‌സ് കരുത്തു പുറത്തെടുത്തു. തകര്‍പ്പന്‍ ബൗളിംഗിന്റെ പിന്‍ബലത്തില്‍ പഞ്ചാബ് കിംഗ്‌സ് ഇലവനെ അഞ്ചു വിക്കറ്റിനു പരാജയപ്പെടുത്തി പുനെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മൂന്നാം ജയം സ്വന്തമാക്കി.ആദ്യം ബാറ്റു ചെയ്ത പഞ്ചാബിനു 119 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു. മറുപടി ബാറ്റിംഗിനിറങ്ങിയ പുനെ 17 പന്ത് ബാക്കി നില്‍ക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സ് നേടി ലക്ഷ്യം കണ്ടു.

Yuvraj

15 പന്തില്‍ 35 റണ്‍സ് നേടിയ നായകന്‍ യുവരാജ് സിംഗാണ് പുനെയുടെ വിജയത്തിനു ചുക്കാന്‍ പിടിച്ചത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പഞ്ചാബ് പുനെയുടെ മിന്നുന്ന ബൗളിംഗിനു മുന്നില്‍ ചൂളുകയായിരുന്നു. 32 റണ്‍സ് നേടിയ ഷോണ്‍ മാര്‍ഷിനും 30 റണ്‍സ് നേടിയ ദിനേഷ് കാര്‍ത്തിക്കിനും മാത്രമാണ് തിളങ്ങാനായത്. ജയത്തോടെ 10 കളികളില്‍ ആറു പോയന്റുമായി പുനെ പത്തില്‍ നിന്നും എട്ടാം സ്ഥാനത്തേക്കു കയറി. തോല്‍വിയോടെ പഞ്ചാബ് അവസാന സ്ഥാനത്തായി. അവസാന മൂന്നു ടീമുകള്‍ക്കും ആറു പോയന്റു വീതമാണുള്ളത്. രണ്ടു വിക്കറ്റ് വീഴ്ത്തിയ ഓഫ്‌സ്പിന്നര്‍ രാഹുല്‍ ശര്‍മയാണ് കളിയിലെ താരം. അപകടകാരിയായ വാല്‍ത്തിട്ടയുടെയും ഓപ്പണര്‍ ആദം ഗില്‍ക്രിസ്റ്റിന്റെയും(3) വിക്കറ്റെടുത്ത ശര്‍മ ബൗളര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 10 കളികളില്‍ 13 വിക്കറ്റാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.പ്രതീക്ഷിച്ച നിലവാരം കളിയില്‍പുലര്‍ത്താന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞിട്ടില്ല. സ്വന്തം തട്ടകത്തില്‍ ആദ്യം ബാറ്റുചെയ്ത് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ കിട്ടിയ അവസരം പഞ്ചാബ് ബാറ്റ്‌സ്മാന്മാര്‍ പ്രയോജനപ്പെടുത്തിയില്ല.

ഓസ്‌ട്രേലിയന്‍ താരം ഷോണ്‍ മാര്‍ഷ്(32), ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്(30), പോള്‍ വാല്‍ത്താട്ടി(23) എന്നിവര്‍ മാത്രമേ പഞ്ചാബ് ടീമില്‍ രണ്ടക്കം കണ്ടുള്ളൂ. ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും മേധാവിത്തം നേടിയ പുണെ റണ്ണൊഴുക്ക് തടയുന്നതില്‍ വിജയിച്ചു. പുണെയ്ക്കുവേണ്ടി ഭുവനേശ്വര്‍ കുമാര്‍, വെയ്ന്‍ പാര്‍നല്‍, രാഹുല്‍ ശര്‍മ, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവറില്‍ വെറും 12 റണ്‍സ് മാത്രമാണ് പാര്‍നല്‍ വിട്ടുകൊടുത്തത്. പേസ് ബൗളിങ്ങിനെ തുണച്ച പിച്ചില്‍ പുനെ ഓഫ്‌സ്പിന്നര്‍ രാഹുല്‍ ശര്‍മയുടെ പ്രകടനം ഗംഭീരമായിരുന്നു.

ഞായറാഴ്ച മൊഹാലിയില്‍ നടന്ന മത്സരം നാലാംസീസണില്‍ ഗാംഗുലിയുടെ അരങ്ങേറ്റ മത്സരം കൂടിയാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഗാംഗുലി ഇറങ്ങിയില്ല

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+