Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുംബൈയെ കീഴടക്കി രാജസ്ഥാന്‍ മുന്നോട്ട്

കിങ്സ് മീഡ്: ക്വാര്‍ട്ടര്‍ ഫൈനലെന്ന വിശേഷിപ്പിയ്ക്കപ്പെട്ട മുംബൈ ഇന്ത്യന്‍സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ രാജസ്ഥാന് രണ്ട് റണ്‍സിന്റെ വിജയം. വിജയപരാജയങ്ങള്‍ മാറിമറിഞ്ഞ അവസാന ഓവറില്‍ രാജസ്ഥാന്റെ മനക്കരുത്തിന് മുന്നില്‍ മുംബൈ ഇന്ത്യന്‍സ് അടിയറവ് പറയുകയായിരുന്നു.

മൂന്നു വിക്കറ്റുകളുമായി ക്യാപ്റ്റന്റെ കളി കാഴ്ചവെച്ച ഷെയ്ന്‍ വോണും അര്‍ദ്ധ സെഞ്ചുറിയോടെ തിളങ്ങിയ ഓപ്പണര്‍ റോബ് ക്വിനിയും രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുത്തു. മറുപടിയായി മുംബൈ 19.5 ഓവറില്‍ 143 റണ്‍സിന് ഓള്‍ ഔട്ടാകുകായിരുന്നു.

32 പന്തില്‍ 42 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും ക്വിനിക്കൊപ്പം രാജസ്ഥാന്‍ ഇന്നിങ്സില്‍ നെടുംതൂണായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ തുടക്കം മോശമായെങ്കിലും ഒരറ്റത്ത് പൊരുതി നിന്ന സച്ചിന്റേയും (30 പന്തില്‍ 40) അഭിഷേക് നായരുടെയും (18 പന്തില്‍ 35) ബാറ്റിങ് മികവില്‍ അവര്‍ വിജയത്തിനടുത്തെത്തിയതാണ്. എന്നാല്‍ സച്ചിനെ പുറത്താക്കി വോണ്‍ രാജസ്ഥാനെ മത്സരത്തിലേക്കു തിരികെക്കൊണ്ടു വരികയായിരുന്നു.

ഒന്പത് പന്തില്‍ ആറിന് 140 എന്ന നിലയിലായിരുന്ന മുംബൈയ്ക്ക് ജയിക്കാന്‍ വെറും ആറ് റണ്‍സ് മാത്രം മതിയായിരുന്നു. എന്നാല്‍ പത്തൊന്പതാം ഓവറിലെ നാലാം പന്തില്‍ അഭിഷേക് നായര്‍ പുറത്തായത് കളിയുടെ ഗതി മാറ്റി.

ഇതോടെ സമ്മര്‍ദ്ദത്തിലാണ്ട മുംബൈ താരങ്ങള്‍ നിരനിരയായി പവലിയനിലേക്ക് മടങ്ങുകയായിരുന്നു. പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ മൂന്ന് വിക്കറ്റുകളാണ് മുംബൈയ്ക്ക് നഷ്ടമായത്. ഈ ജയത്തോടെ രാജസ്ഥാന്‍ സെമി ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി. 13 പോയിന്റുമായി അവരിപ്പോള്‍ മൂന്നാം സ്ഥാനാത്താണ്.

Story first published: Thursday, December 15, 2011, 16:21 [IST]
Other articles published on Dec 15, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+