സ്‌ഫോടനം: ഐപിഎല്‍ താരങ്ങള്‍ മടങ്ങിയേക്കും
ഗോവ: രാജ്യത്തെ ഞെട്ടിച്ച രാജസ്ഥാന്‍ സ്‌ഫോടന പരമ്പര ഐപിഎല്‍ പരമ്പരയെയും ബാധിയ്‌ക്കാന്‍ സാധ്യത.
സ്‌ഫോടനത്തില്‍ പരിഭ്രാന്തരായ രാജസ്ഥാന്‍ ടീം ക്യാപ്‌റ്റന്‍ ഷെയ്‌ന്‍ വോണും ടീമംഗം ഷെയ്‌ന്‍ വാട്‌സണും ആസ്‌ട്രേലിയയിലേക്ക് തിരിച്ചു പോകാന്‍ ആലോചിയ്‌ക്കുന്നതായാണ് സൂചന.
ജയ്‌പൂരില്‍ ഒട്ടേറെ പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ടീമിലെ മറ്റൊരംഗവും ദക്ഷിണാഫ്രിക്കന്‍ താരവുമായ സ്‌മിത്തും തിരിച്ചു പോക്കിനെക്കുറിച്ച് ആലോചിയ്‌ക്കുന്നുണ്ട്.
നേരത്തെ തങ്ങളുടെ സുരക്ഷയെക്കുറിച്ച് വോണും വാട്‌സണും ആശങ്ക പ്രകടിപ്പിച്ചിരുന്നു.
റോയല്‍സ് ടീം ഓഫീഷ്യല്‍സും സ്‌ഫോടനമുണ്ടായതില്‍ പരിഭ്രാന്തിയിലാണ്. സ്‌ഫോടനമുണ്ടായ പശ്ചാത്തലത്തില്‍ രാജസ്ഥാനില്‍ തങ്ങുകയെന്നത് അരക്ഷിതമാണെന്ന് ടീമിന്റെ പെര്‍ഫോമന്‍സ് മാനേജര്‍ ഡാരന്‍ ബെറി പറഞ്ഞു.
രാജസ്ഥാന്‍ റോയല്‍സ് ഇപ്പോള്‍ ഗോവയില്‍ അവദി ആഘോഷിയ്‌ക്കുകയാണ്. ശനിയാഴ്‌ച ജയ്‌പൂരില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനോടാണ് അവരുടെ അടുത്ത മത്സരം.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications