മെല്‍ബണ്‍: ആസ്ത്രേല്യയുടെ ലോകോത്തര സ്പിന്നര്‍ ഷെയ്ന്‍ വോണ്‍ ടെസ്റില്‍ 700 വിക്കറ്റ് തികച്ചു. ആഷസ് പരമ്പരയിലെ നാലാമത്തെ ടെസ്റിന്റെ ആദ്യദിവസമായ ചൊവ്വാഴ്ച ഇംഗ്ലണ്ടിന്റെ ആന്‍ഡ്രൂ സ്ട്രോസിന്റെ വിക്കറ്റ് പിഴുതാണ് വോണ്‍ പുതിയ ചരിത്രം സൃഷ്ടിച്ചത്.
ടെസ്റില്‍ ആദ്യമായി 700 വിക്കറ്റ് തികയ്ക്കുന്ന ബൗളറായ വോണ്‍ കഴിഞ്ഞയാഴ്ചയാണ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. സിഡ്നിയില്‍ ജനവരി രണ്ടിന് ആരംഭിക്കുന്ന അഞ്ചാമത്തെ ടെസ്റിന് ശേഷമാണ് വോണ്‍ വിരമിക്കുന്നത്.
തന്റെ ജന്മനാടായ മെല്‍ബണിലെ ഗ്രൗണ്ടിലാണ് വോണ്‍ 700 വിക്കറ്റ് തികച്ചതെന്നത് അദ്ദേഹത്തിന്റെ നേട്ടത്തിന് മാറ്റ് കൂട്ടുന്നു. 50 റണ്‍സെടുത്ത സ്ട്രോസിനെ ക്ലീന്‍ ബൗള്‍ ചെയ്താണ് വോണ്‍ തന്റെ 700-ാമത്തെ ഇരയെ കണ്ടെത്തിയത്.