Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷെയ്ന്‍ വോണും മക്ഗ്രാത്തും വിരമിക്കുന്നു

സിഡ്നി: മുപ്പതു കടന്ന കളിക്കാര്‍ പ്രാമുഖ്യം പുലര്‍ത്തുന്ന ആസ്ത്രേല്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് കൊഴിഞ്ഞുപോക്ക് ആരംഭിക്കുന്നു. ആഷസ് പരമ്പരക്കു ശേഷം സ്പിന്നര്‍ ഷെയ്ന്‍ വോണും ഫാസ്റ് ബൗളര്‍ ഗ്ലെന്‍ മക്ഗ്രാത്തും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കും.

ആഷസ് പരമ്പരയിലെ ഇംഗ്ലണ്ടിനെതിരെ ജനവരിയില്‍ നടക്കുന്ന അഞ്ചാമത്തെ ടെസ്റിനു ശേഷമാണ് ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബൗളര്‍മാരുടെ നിരയില്‍പ്പെടുന്ന വോണും മക്ഗ്രാത്തും വിരമിക്കുന്നത്.

വോണ്‍ വിരമിക്കല്‍ പ്രഖ്യാപനം വ്യാഴാഴ്ച മെല്‍ബണില്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്ന് ആസ്ത്രേല്യന്‍ ടിവി ചാനലായ നൈന്‍ നെറ്റ് നെറ്റ്വര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം മക്ഗ്രാത്തിന്റെ പ്രഖ്യാപനം എന്നുണ്ടാവുമെന്ന് വ്യക്തമാക്കിയിട്ടില്ല. മുപ്പത്തിയേഴുകാരനായ വോണ്‍ 699 വിക്കറ്റുകളുമായി ടെസ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറായി തുടരുകയാണ്. ആഷസ് പരമ്പരയിലെ നാലാമത്തെ ടെസ്റില്‍ 700 വിക്കറ്റുകള്‍ നേടുന്ന ആദ്യബൗളര്‍ എന്ന സ്ഥാനം വോണ്‍ സ്വന്തമാക്കിയേക്കും.

വോണിനും മുത്തയ്യ മുരളീധരനും പിന്നിലായി ടെസ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ മൂന്നാമത്തെ ബൗളറാണ് മക്ഗ്രാത്ത്. 555 വിക്കറ്റുകളാണ് മക്ഗ്രാത്തിന്റെ സമ്പാദ്യം.

Story first published: Wednesday, December 7, 2011, 14:16 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+