ഷെയ്ന്‍ വോണ്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തി
മെല്‍ബണ്‍: ഏറ്റവും കൂടുതല്‍ ടെസ്റ് വിക്കറ്റുകളെടുത്ത ബൗളറായ ആസ്ത്രേല്യയുടെ ഷെയ്ന്‍ വോണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി ഔദ്യോഗിക പ്രഖ്യാപനം നടത്തി.
വ്യാഴാഴ്ച മെല്‍ബണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വോണ്‍ വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ തന്നെ വിരമിക്കുന്നതാണ് നല്ലതെന്ന് താന്‍ കരുതുന്നുവെന്ന് വോണ്‍ പറഞ്ഞു.
ഇതിനേക്കാള്‍ മികച്ച രീതിയില്‍ ക്രിക്കറ്റ് കളിക്കാന്‍ കഴിയുമായിരുന്നുവെന്ന് തോന്നുന്നില്ലെന്ന് വോണ്‍ വ്യക്തമാക്കി. ആസ്തേല്യന്‍ ക്രിക്കറ്റിന് നല്‍കാന്‍ കഴിയുന്നതെല്ലാം താന്‍ ചെയ്തിട്ടുണ്ടെന്നും വോണ്‍ പറഞ്ഞു.
കഴിഞ്ഞ ആഷസ് പരമ്പരക്കു ശേഷം താന്‍ വിരമിക്കാന്‍ തീരുമാനിച്ചിരുന്നതാണെന്നും പരമ്പര ആസ്ത്രേല്യ തോറ്റതിനാല്‍ തീരുമാനം മാറ്റിവയ്ക്കുകയായിരുന്നുവെന്നും വോണ്‍ പറഞ്ഞു.
143 ടെസ്റുകളില്‍ 40,315 പന്തുകളില്‍ നിന്നായി 699 വിക്കറ്റുകള്‍ വോണ്‍ വീഴ്ത്തിയിട്ടുണ്ട്. ഇനി ക്രിക്കറ്റ് കമന്റേറ്ററായിട്ടായിരിക്കും വോണ്‍ പ്രത്യക്ഷപ്പെടുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications