Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗ്യാലറിയില്‍ വിഐപി പട

മുംബൈ: ലോകകപ്പ് മത്സരം വീക്ഷിയ്ക്കാനായി മുംബൈയിലെ വാംങ്കഡെ സ്റ്റേഡിയത്തിലേക്ക് വിവിഐപികളുടെ ഒഴുക്ക്. രാഷ്ട്രീയരംഗത്തെ ഒട്ടേറെ പ്രമുഖരാണ് ഇന്ത്യ ലങ്ക പോരാട്ടം കാണാനായി സ്‌റ്റേഡിയത്തിലെത്തുക. രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, ലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സെ ഉള്‍പ്പെടെയുള്ള രാഷ്ടത്തലവന്‍മാര്‍ക്ക് പുറമെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍, മറ്റ് സംസ്ഥാന ഗവര്‍ണര്‍, ഏഴ് സംസ്ഥാന മുഖ്യമന്ത്രിമാര്‍, മുപ്പതിന് മേല്‍ കേന്ദ്രമന്ത്രിമാര്‍ വിഐപികളുടെ നിര നീളുകയാണ്.

Wankhede Stadium

ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, സുഷമ സ്വരാജ് അരുണ്‍ ജെയ്റ്റിലി. നരേന്ദ്ര മോഡി, ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കാരി തുടങ്ങിയവരാണ് കളി കാണാനെത്തുന്ന പ്രധാന ബിജെപി നേതാക്കള്‍.

രാഷ്ട്രീയക്കാര്‍ക്ക് പുറമെ ബോളിവുഡിലെ പ്രമുഖരെല്ലാം ഇന്ത്യന്‍ ടീമിന് ആവേശം പകര്‍ന്ന് ഗ്യാലറിയിലുണ്ടാവും. ഷാരൂഖ്ഖാന്‍ കുട്ടികള്‍ക്കൊപ്പവും സല്‍മാന്‍ഖാന്‍ സഹോദരങ്ങള്‍ക്കൊപ്പവും ആദ്യവസാനം ഗ്യാലറിയിലുണ്ടാവും. അമീര്‍ ഖാന്‍, ഫര്‍ഹാന്‍ അക്തര്‍, കരണ്‍ ജോഹര്‍, ഹൃത്വിക്ക് റോഷന്‍ തുടങ്ങിയവരും ഇന്ത്യയ്ക്ക് ജയ് വിളിക്കും. എന്നാല്‍ ബുദ്ധ എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലായതുകൊണ്ട് അമിതാഭ്ബച്ചന് കളികാണാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ വാനമ്പാടിയായ ലതാമങ്കേഷ്‌കര്‍ ശനിയാഴ്ച നിരാഹാരമെടുത്ത് ഇന്ത്യന്‍ ടീമിന്റെ വിജയത്തിനായ് പ്രാര്‍ഥിയ്ക്കാനാണ് തീരുമാനിച്ചിരിയ്ക്കുന്നു. അതേ സമയം ഇന്ത്യ ജയിച്ചാല്‍ തുണിയഴിക്കുമെന്ന് പ്രഖ്യാപിച്ച പൂനം പാണ്ഡെ കളി കാണാന്‍ സ്റ്റേഡിയത്തിലുണ്ടാവുമെന്ന കാര്യം ഉറപ്പില്ല.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+