ചെന്നൈയുടെ വാലൊടിച്ചത് വാല്‍ത്താട്ടി
മൊഹാലി: ചാന്വ്യന്‍സ് ടീമിന്റെ വാലൊടിച്ച് വരവറിയിച്ച വാല്‍ത്താട്ടിയുടെ മികവില്‍ പഞ്ചാബ് കിങ്‌സ് ഇലവന് ആറു വിക്കറ്റിന്റെ സൂപ്പര്‍ജയം. ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയും മുരളി വിജയും ബദരീനാഥും വിരഹിച്ച പിച്ചില്‍ ഒറ്റയാള്‍ പട്ടാളമായി നിന്ന് പൊരുതിയാണ്‌പോള്‍ വാല്‍ത്താട്ടി പ്രീതി സിന്റയുടെ ടീമിന് മിന്നുന്ന ജയം സമ്മാനിച്ചത്.

സീസണിലെ ഏറ്റവുമുയര്‍ന്ന ടോട്ടല്‍ പടുത്തുയര്‍ത്തിയ ചെന്നെയ്‌ക്കെതിരെ സീസണിലെ ആദ്യ സെഞ്ച്വറി പ്രകടനത്തിലൂടെയാണ് പോള്‍ വാല്‍ത്താട്ടി തിളങ്ങിയത്. 63 പന്തില്‍ 19 ബൗണ്ടറിയും രണ്ട് സിക്‌സറുമുള്‍പ്പെടെ 120 റണ്‍സുമായി പുറത്താകാതെ നിന്ന വാല്‍ത്താട്ടി കളിയിലെ കേമനെന്ന ബഹുമതി മാത്രമല്ല, നാലാം സീസണിലെ റണ്‍വേട്ടക്കാരില്‍ മുമ്പനുമായി.
കിടിലന്‍ തുടക്കം ലഭിച്ച മത്സരം നഷ്ടപ്പെട്ടുവെന്ന് ഏതാണ്ട ഉറപ്പിച്ചപ്പോഴാണ് വാല്‍ത്താട്ടി പ്രീതി സിന്റയ്ക്ക് തുള്ളിച്ചാടാന്‍ അവസരമൊരുക്കിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ രണ്ടുവിക്കറ്റുകള്‍ ആദ്യ ഓവറിലെ ആദ്യ രണ്ട് പന്തുകളില്‍ പ്രവീണ്‍കുമാര്‍ വീഴ്ത്തിയപ്പോള്‍, ചെന്നൈ മാത്രമല്ല പഞ്ചാബ് ആരാധകരും ഞെട്ടിപ്പോയി. മത്സരം ജയിച്ചുവെന്ന് അവര്‍ ഉറപ്പിച്ചപ്പോഴാണ് ു മുരളി വിജയിയുടെയും (43 പന്തില്‍ 64) ബദരീനാഥിന്റെയും (56 പന്തില്‍ 66) ധോനിയുടെയും (20 പന്തില്‍ 43) ബാറ്റിങ് പ്രകടനത്തില്‍ ചെന്നൈ 188 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ കെട്ടിപ്പൊക്കിയത്.
അക്രമിയ്ക്കാതെ രക്ഷയില്ലെന്ന് മനസ്സിലാക്കിയ പഞ്ചാബ് ബാറ്റ്‌സ്മാന്‍മാര്‍് അങ്ങനെയൊരു മനസ്ഥിതിയില്‍ തന്നെയാണ് ക്രീസിലെത്തിയത്. ക്യാപ്റ്റന്‍ ആദം ഗില്‍ക്രിസ്റ്റിനൊപ്പം ഓപ്പണ്‍ ചെയ്ത വാല്‍ത്താട്ടി ചെന്നൈ ബൗളര്‍മാരെയെല്ലാം അടിച്ചുപറത്തി. 23 പന്തുകളില്‍ സീസണിലെ ഏറ്റവും വേഗമാര്‍ന്ന അര്‍ധസെഞ്ച്വറി കുറിച്ച വാല്‍ത്താട്ടി, 52 പന്തുകളില്‍ സെഞ്ച്വറി പിന്നിട്ട് വേഗമാര്‍ന്ന സെഞ്ച്വറിക്കുടമയായി. അഞ്ചുപന്തുകള്‍ ശേഷിയ്‌ക്കെ വാല്‍ത്താട്ടിയിലൂടെ പഞ്ചാബ് വിജയമാഘോഷിച്ചപ്പോള്‍ അമ്പരന്നത് ഇന്ത്യയുടെ കൂള്‍ ക്യാപ്റ്റന്‍ ധോണിയാണ്.
കിങ്‌സ് ബാറ്റ്‌സ്മാന്മാരില്‍ മറ്റുള്ളവരാരും വലിയ സ്‌കോര്‍ നേടിയില്ലെങ്കിലും മികച്ച പിന്തുണയാണ് അവര്‍ വാല്‍ത്താട്ടിക്ക് നല്‍കിയത്. ഗില്‍ക്രിസ്റ്റ് (19), സണ്ണി സിങ് (11 പന്തില്‍ 20), ദിനേശ് കാര്‍ത്തിക് (11 പന്തില്‍ 21 നോട്ടൗട്ട്) എന്നിവര്‍ കൂട്ടുകെട്ടുകളിലൂടെ ഇന്നിങ്‌സിന് പിന്‍ബലമേകി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications