Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ട്വന്‍റി20: ഇന്ത്യ ഓസീസിനെ ഏഴുവിക്കറ്റിന് കീഴ്പ്പെടുത്തി

Indian Teamമുംബൈ: ട്വന്‍റി20യില്‍ ഇന്ത്യന്‍ ആധിപത്യത്തിനു മുന്പില്‍ ലോക ഏകദിന രാജാക്കന്മാര്‍ ഒരിക്കല്‍ക്കൂടി മുട്ടുമടക്കി. ഫ്യൂച്ചര്‍ കപ്പ് ക്രിക്കറ്റ് പരമ്പരയുടെ സമാപന മത്സരമായി നടന്ന ട്വന്‍റി20 മത്സരത്തില്‍ ഇന്ത്യന്‍ യുവനിര ഓസീസിനെ ഏഴു വിക്കറ്റിനു കീഴ്‌പ്പെടുത്തി.

ദക്ഷിണാഫ്രിക്കയില്‍ ടൊന്റി20 ലോകകപ്പിന്‍റെ സെമി‍ഫൈനലില്‍ നേടിയ വിജയം അപ്രതീക്ഷിത അത്ഭുതമല്ലെന്ന്‌ ഒന്നു കൂടി ഓര്‍മപ്പെടുത്തിക്കൊണ്ട്‌ ഇന്ത്യ ആധികാരിക വിജയം നേടി. ഫ്യൂച്ചര്‍ കപ്പ്‌ ഏക ദിനമത്സരത്തില്‍ 4-2 ന്‌ തോറ്റതിന്റെ എല്ലാ നാണക്കേടും ഒരൊറ്റ ദിവസം കൊണ്ട്‌ ഒരൊറ്റ കളികൊണ്ട്‌ ഇന്ത്യന്‍ താരങ്ങള്‍ ഇല്ലാതാക്കി.

ആദ്യം ബാറ്റു ചെയ്‌‌ത ഓസ്‌ട്രേലിയ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് എടുത്തപ്പോള്‍ ഇന്ത്യ 18.1 ഓവറില്‍ 167 റണ്‍സ് എടുത്തു മറുപടി പറഞ്ഞു. ട്വന്‍റിയിലെ ലോക ചാമ്പ്യന്‍‌മാരായ ഇന്ത്യയ്‌ക്ക് ഏകദിനത്തിലെ ചാമ്പ്യന്‍‌മാര്‍ക്കെതിരെ നഷ്ടപ്പെടുത്തേണ്ടി വന്നത് മൂന്ന് വിക്കറ്റുകള്‍ മാത്രം.

മൂന്നു മണിക്കൂര്‍ മത്സരത്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ച ഗംഭീറും 35 റണ്‍സുമായി വിജയത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ച റോബിന്‍ ഉത്തപ്പയുമായിരുന്നു ബാറ്റിംഗില്‍ Ricky Pondingതകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്.

സെവാഗിനൊപ്പം(അഞ്ച്) ഓപ്പണ്‍ ചെയ്യാനെത്തിയ ഗംഭീര്‍ 52 പന്തുകളില്‍ ആറ് ബൌണ്ടറികളും ഒരു സിക്‍സറും അടിച്ചു കൂട്ടി 63 റണ്‍സാണ് എടുത്തത്. ഉത്തപ്പ 26 പന്തുകളില്‍ നിന്ന് ആറു ബൌണ്ടറികള്‍ഊടെ സഹായത്താലാണ് 35 റണ്‍സ് സമ്പാദിച്ചത്.

യുവരാജ് സിംഗ് 25 പന്തുകളില്‍ 31 റണ്‍സും കണ്ടെത്തി. ധോനി ഒമ്പതു റണ്‍സ് എടുത്തു പുറത്താകാതെ നിന്നു. നേരത്തേ ആദ്യം ബാറ്റു ചെയ്‌‌ത ഓസ്‌ട്രേലിയയുടെ സവിശേഷത നായകന്‍ പോണ്ടിംഗിന്‍റെ 76 റണ്‍സായിരുന്നു. 53 പന്തുകളില്‍ അര്‍ദ്ധസെഞ്ചുറി തികച്ച ഓസീസ് നായകന്‍ അടിച്ചു കൂട്ടിയത് 13 ബൌണ്ടറികളായിരുന്നു.

റണ്ണൊഴുക്ക്‌ തടയാന്‍ ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചും ഫീല്‍ഡര്‍മാരെ മാറ്റിമാറ്റി നിറത്തിയും റിക്കി പോണ്ടിംഗ്‌ നടത്തിയ എല്ലാ പരീക്ഷണങ്ങെളെയും പരിഹസിച്ചുകൊണ്ട്‌ ഇന്ത്യന്‍ യുവ ടീം റണ്‍ നേടിക്കൊണ്ടിരുന്നു.

തുടക്കത്തില്‍ 12 റണ്‍സ് എടുത്ത ഗില്‍ ക്രിസ്റ്റിനെ ക്ലീന്‍ ബൌള്‍ ചെയ്‌‌തത് ആര്‍ പി സിംഗായിരുന്നു. പിന്നാലെ ഹയ്‌‌ഡനെ (17) ഹര്‍ഭജന്‍ സിംഗും പുറത്താക്കി.

പോണ്ടിംഗിനെ പുറത്താക്കി പത്താന്‍ ഒരിക്കല്‍ കൂടി ഇന്ത്യയ്‌ക്ക് ബ്രേക്ക് നല്‍കി. സൈമണ്‍സ് (20) റണ്ണൌട്ടാകുക കൂടി ചെയ്‌‌തപ്പോള്‍ ഓസ്ട്രേലിയന്‍ ഇന്നിംഗ്‌സ് ഇഴയാന്‍ തുടങ്ങി. മൈക്കല്‍ക്ലാര്‍ക്ക് നേടിയ 25 റണ്‍സ് ഒഴിച്ചാല്‍ ഓസീസിനു കാര്യമായ സ്കോര്‍ ഉയര്‍ത്തിയ ബാറ്റ്‌സ്മാ‌ന്‍‌മാരില്ലായിരുന്നു.

Story first published: Wednesday, December 7, 2011, 14:15 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+