ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ ട്രിപ്പിള്‍ ജംപ് ഇനത്തില്‍ കേരള താരം പുതിയ റെക്കോഡ് സ്ഥാപിച്ചു. കോഴിക്കോട് ജില്ലയിലെ കല്ലാനോട് സ്വദേശി മയൂഖ ജോണാണ് 13.11 മീറ്റര്‍ ചാടി പുതിയ റെക്കോഡിട്ടത്.
പത്തുവര്‍ഷം മുമ്പ് അഞ്ജു ബോബി ജോര്‍ജ് സ്ഥാപിച്ച 12.97 മീറ്ററിന്റെ റക്കോര്‍ഡാണ് മയൂഖ തകര്‍ത്തത്.
കല്ലാനോട് മാതാളിക്കുന്നേല്‍ എം.ടി ജോണിന്റെയും ലൂസി ജോണിന്റെയും മകളാണ് മയൂഖ. ചൊവ്വാഴ്ച നടന്ന ലോംഗ് ജംപ് മത്സരത്തില്‍ മയൂഖ സ്വര്‍ണം നേടിയിരുന്നു.
തലശ്ശേരി സായി സെന്ററിലെ ജോസ് മാത്യുവിന്റെ കീഴിലാണ് മയൂഖ പരിശീലനം നേടുന്നത്.