Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്ക് ഏഴുവിക്കറ്റ് ജയം

റാഞ്ചി: ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ കളി അവസാനിക്കാന്‍ 131 ബോളുകള്‍ അവശേഷിക്കെ ഇന്ത്യ ഏഴുവിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം കൈപ്പിടിയിലൊതുക്കി പരമ്പരയില്‍ 2-1ന്റെ ലീഡ് നേടി.

ടോസ് നേടിയ ഫീല്‍ഡിങ് തിരഞ്ഞെടുത്ത നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ കണക്കു കൂട്ടല്‍ തെറ്റിയില്ല. 42.2 ഓവറില്‍ 155 റണ്‍ എന്ന സ്‌കോറില്‍ എതിരാളികളെ ചുരുട്ടികെട്ടാന്‍ ആതിഥേയര്‍ക്ക് സാധിച്ചു. 57 ബോളില്‍ നിന്ന് 39 റണ്‍സ് അടിച്ചെടുത്ത ജോ റൂട്ടാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്‌കോറര്‍. ഇയാന്‍ ബെല്‍, ബ്രെസ്‌നന്‍ എന്നിവര്‍ 25 റണ്‍സ് വീതം നേടി.

Virat Kohli

6.2 ഓവറില്‍ വെറും 19 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് കുക്കിനെയും കൂട്ടരെയും പിടിച്ചുകെട്ടിയത്. ഇഷാന്ത് ശര്‍മ, ആര്‍ അശ്വിന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഫിന്‍ രഹാനെയെ ഡക്കാക്കി മടക്കിയതോടെ അപകടം മണത്തു.

പക്ഷേ, ഗൗതം ഗംഭീറും(33) വിരാട് കോഹ്‌ലിയും(77-നോട്ടൗട്ട്) റണ്‍സെടുത്തതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തി. 21 ബോളില്‍ നിന്ന് 30 റണ്‍സെടുത്ത യുവരാജ് സിങും പുറത്താകാതെ 10 റണ്‍സെടുത്ത ധോണിയും ടീമിന്റെ വിജയം എളുപ്പമാക്കി. വിരാട് കോഹ്‌ലിയാണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Saturday, January 19, 2013, 21:53 [IST]
Other articles published on Jan 19, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+