Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊച്ചി ഐപിഎല്‍ സ്വപ്‌നം ഇല്ലാതായി: തരൂര്‍

Shashi Tharoor
ദില്ലി: കൊച്ചി ഐപിഎല്‍ ടീം എന്ന സ്വപ്‌നം ഇല്ലാതായെന്ന് ശശി തരൂര്‍. ട്വിറ്ററിലാണ് അദ്ദേഹം ഇതുസംബന്ധിച്ച അഭിപ്രായം രേഖപ്പെടുത്തിയത്.കൊച്ചി ടീമിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിസിസിഐ നല്‍കിയ സമയപരിധി ഈ ശനിയാഴ്ച അവസാനിക്കാനിരിക്കെയാണ് തരൂര്‍ ഇത് സംബന്ധിച്ച് പ്രതികരിച്ചിരിയ്ക്കുന്നത്.

കേരളത്തിന് ഐപിഎല്‍ ടീം നഷ്ടമാവണമെന്ന് ആഗ്രഹിക്കുന്നവര്‍ ഒടുവില്‍ വിജയിച്ചിരിക്കുകയാണ്. കൊച്ചി ടീമിന് വേണ്ടി തന്നെപ്പോലുള്ളവര്‍ നടത്തിയ ശ്രമഫലങ്ങള്‍ പാഴാകുന്ന അവസ്ഥയാണെന്നും അതിന് കൊടുക്കേണ്ടി വന്നത് വലിയ വിലയായിരുന്നുവെന്നും തരൂരിന്റെ ട്വീറ്റിലുണ്ട്.

ഐപിഎല്‍ നഷ്ടപ്പെടാതിരിയ്ക്കാനുള്ള എല്ലാ ശ്രമങ്ങളും കഴിഞ്ഞ ദിവസം റൊണ്‍ഡിവൂ നടത്തിയിരുന്നു. പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ന്നുവെന്ന തരത്തിലുള്ള സൂചനകളും അവര്‍ നല്‍കി. ഇവരുടെ ശ്രമങ്ങളെ പ്രകീര്‍ത്തിച്ചും തരൂര്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. കൊച്ചിയുടെ ഐപിഎല്‍ ടീമെന്ന പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ലെന്നായിരുന്നു തരൂര്‍ പറഞ്ഞത്.

എന്തായാലും പുതിയ വെളിപ്പെടുത്തലുകളോടെ കൊച്ചി ടീമിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കപ്പെട്ടില്ല എന്നാണ് വ്യക്തമാവുന്നത്.

Story first published: Tuesday, May 15, 2012, 12:21 [IST]
Other articles published on May 15, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+