Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദ്യടെസ്റില്‍ പാക് ഓപ്പണര്‍ യാസിര്‍ ഹമീദ് കളിച്ചേക്കില്ല

ലാഹോര്‍: ജനവരി 13ന് തുടങ്ങുന്ന ഇന്ത്യക്കെതിരായ ആദ്യടെസ്റില്‍ പാകിസ്ഥാന്റെ ഓപ്പണര്‍ യാസിര്‍ ഹമീദ് കളിച്ചേക്കില്ല. ടൈഫോയിഡ് ബാധിച്ചതിനാല്‍ യാസിര്‍ ഇപ്പോള്‍ പെഷവാറില്‍ ചികിത്സയിലാണ്.

ഓപ്പണര്‍മാരായി സല്‍മാന്‍ ഭട്ടിനെയും യാസിര്‍ ഹമീദിനെയും ഇറക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും യാസിര്‍ കളിക്കുമെന്ന് തീര്‍ച്ചയില്ലാത്തതിനാല്‍ മറ്റ് വഴി തേടേണ്ടതുണ്ടെന്ന് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ് പറഞ്ഞു.

ഇരുപത്തേഴുകാരനായ യാസിര്‍ 17 ടെസ്റുകളും 48 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഒടുവിലത്തെ കളിയില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ യാസിര്‍ അര്‍ധസെഞ്ച്വറിയടിച്ചിരുന്നു.

ഫോമിലല്ലാത്ത പെഷവാര്‍ ഓപ്പണര്‍ റാഫത്തുള്ള മുഹമ്മദിനെയോ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മലിനെയോ ഓപ്പണറാക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന് ഇന്‍സമാം വ്യക്തമാക്കി.

അതേ സമയം യാസിറിന്റെ അഭാവത്തില്‍ ഓള്‍റൗണ്ടര്‍ ഷൊയൈബ് മാലിക്കിനെ ഓപ്പണറാക്കിയേക്കുമെന്ന് അഭ്യൂഹമുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മാലിക് മൂന്ന് അര്‍ധശതകങ്ങള്‍ നേടിയിരുന്നു.

Story first published: Wednesday, December 7, 2011, 14:19 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+