പുജാരയ്ക്ക് ഡബിള്‍, ഇംഗ്ലണ്ട് 41/3
ഇംഗ്ലണ്ടിനെതിരേയുള്ള ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം ഇന്ത്യ എട്ടുവിക്കറ്റിന് 521 എന്ന സ്‌കോറില്‍ ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 41 എന്ന സ്‌കോറില്‍ മുടന്തി നീങ്ങുകയാണ്.
4 വിക്കറ്റ് നഷ്ടത്തില്‍ 323 എന്ന സ്‌കോറില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ചേത്വശ്വര്‍ പുജാര പുറത്താവാതെ നേടിയ ഡബിള്‍ സെഞ്ച്വറിയാണ് കരുത്തായത്. ആദ്യദിനത്തിലെ 98 റണ്‍സില്‍ നിന്നും പുജാര 206ലെത്തി നില്‍ക്കെയാണ് ഡിക്ലയര്‍ ചെയ്യാനുള്ള തീരുമാനം പുറത്തുവന്നത്.
151 ബോളില്‍ നിന്ന് ആറു ഫോറുകളുടെയും രണ്ടു സിക്‌സറിന്റെയും പിന്തുണയോടെ 74 റണ്‍സ് അടിച്ചെടുത്ത യുവരാജ് സിങ് പുജാരയ്ക്ക് മികച്ച പിന്തുണ നല്‍കി. ഗ്രേയം സ്വാനിന്റെ ബോളില്‍ പട്ടേലിനു പിടികൊടുത്തായിരുന്നു യുവരാജിന്റെ മടക്കം. തുടര്‍ന്നെത്തിയ ധോണിക്ക് കാര്യമായൊന്നും ചെയ്യാനായില്ല. 37 ബോളില്‍ നിന്ന് അഞ്ചു റണ്‍സെടുത്ത ഇന്ത്യന്‍ നായകനെ സ്വാന്‍ ക്ലീന്‍ ബൗള്‍ഡാക്കി. അശ്വിന്‍ 23ഉം സഹീര്‍ഖാന്‍ ഏഴും റണ്‍സെടുത്തു. റണ്ണൊന്നുമെടുക്കാത്ത പ്രഗ്യാന്‍ ഓജയാണ് പുജാരയ്ക്ക് കൂട്ടായുണ്ടായിരുന്നത്.
സ്പിന്‍ ബൗളിങിനു മുന്നില്‍ ഇംഗ്ലീഷ് മുന്നേറ്റ നിരയ്ക്ക് താളം തെറ്റുന്ന കാഴ്ചയാണ് കണ്ടത്. 9 റണ്‍സെടുത്ത നിക് കോംപ്റ്റനെ അശ്വിനും രണ്ടു റണ്ണെടുത്ത ജെയിംസ് ആന്‍ഡേഴ്‌സനെ ഓജയുടെ ബോളില്‍ ഗംഭീറും റണ്ണൊന്നുമെടുക്കാത്ത ജോനാഥന്‍ ട്രോട്ടിനെ അശ്വിന്റെ ബോളില്‍ പുജാരയും പുറത്താക്കി. രണ്ടാം ദിവസം മത്സരം നിര്‍ത്തുമ്പോള്‍ 22 റണ്‍സെടുത്ത അലസ്റ്റര്‍ കുക്കും 6 റണ്‍സെടുത്ത കെവിന്‍ പീറ്റേഴ്‌സനുമാണ് ക്രീസിലുള്ളത്.

ഡബിള്‍ തിളക്കം
ഡബിള്‍ സെഞ്ച്വറി നേടിയ ചേതേശ്വര്‍ പുജാര ആദ്യ ഇന്നിങ്‌സിനു ശേഷം പവലിയനിലേക്ക് മടങ്ങുന്നു. പ്രഗ്യാന്‍ ഓജ സമീപം

പ്രിയപ്പെട്ടവളുടെ സന്തോഷം
ഇംഗ്ലണ്ടിനെതിരേയുള്ള ആദ്യ ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ചേതേശ്വര്‍ പുജാരയെ അഭിനന്ദിക്കുന്ന കാമുകി പൂജ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications