Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെവാഗിന്റെ സെഞ്ച്വറിയില്‍ ആദ്യദിനം ഇന്ത്യക്ക്

അഹമ്മദാബാദ്: ഓപണര്‍ വീരേന്ദര്‍ സെവാഗിന്റെ സെഞ്ച്വറിയുടെ കരുത്തില്‍ ഇംഗ്ലണ്ടിനെതിരേയുള്ള ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഭദ്രമായ നിലയില്‍. അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ആതിഥേയര്‍ നാലുവിക്കറ്റ് നഷ്ടത്തിന് 323 റണ്‍സ് നേടിയിട്ടുണ്ട്.

Sehwag

ടീം ടോട്ടല്‍ 134ലെത്തി നില്‍ക്കെ ഗൗതം ഗംഭീറിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 111 ബോളില്‍ നിന്നും 45 റണ്‍സെടുത്ത ഗംഭീറിനെ ഗ്രേയം സ്വാന്‍ ക്ലീന്‍ ബൗള്‍ഡാക്കി. ഏകദിനത്തിനു സമാനമായി ബാറ്റ് വീശിയ വീരേന്ദര്‍ സെവാഗ് 117 ബോളില്‍ നിന്ന് 15 ഫോറുകളുടെയും ഒരു സിക്‌സറിന്റെയും പിന്തുണയോടെ 117 റണ്‍സ് അടിച്ചെടുത്തു. തുടര്‍ന്നെത്തിയ ചേതേശ്വര്‍ പുജാര 181 ബോളില്‍ നിന്നും 98 റണ്‍സുമായി ബാറ്റിങ് തുടരുകയാണ്.

13 റണ്‍സെടുത്ത സച്ചിന്‍ ടെണ്ടുല്‍ക്കറും 19 റണ്‍സെടുത്ത വിരാട് കോഹ്‌ലിയും എളുപ്പം പവലിയനിലേക്ക് മടങ്ങിയെത്തി. 47 ബോളില്‍ നിന്ന് രണ്ടു ഫോറുകളുടെ അകമ്പടിയോടെ 24 റണ്‍സെടുത്ത യുവരാജാണ് പുജാരയ്ക്ക് കൂട്ടായുള്ളത്. 32 ഓവര്‍ പന്തെറിഞ്ഞ സ്വാന്‍ അഞ്ചു മേഡിനടക്കം 85 റണ്‍സ് വഴങ്ങി മുഴുവന്‍ വിക്കറ്റുകളും സ്വന്തം പേരിലെഴുതി ചേര്‍ത്തു.

Story first published: Thursday, November 15, 2012, 16:51 [IST]
Other articles published on Nov 15, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+