വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!
ലണ്ടന്‍ : മണ്ടത്തരത്തിന്റെ നെറുകയിലിരുന്ന് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി. ആക്രമണാത്മകമായ ആധുനിക ക്രിക്കറ്റ് ലോകത്തിന്റെ പിന്നാമ്പുറത്ത് ഭിക്ഷയ്ക്കു ചെല്ലാന്‍ പോലും യോഗ്യനല്ലെന്ന് സ്വയം തെളിയിച്ച ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന് ഈ വിജയം ആശ്വാസത്തെക്കാളേറെ നാണക്കേടാണ് സമ്മാനിക്കുക.
ട്രെന്റ് ബ്രിഡ്ജിലെ രണ്ടാം ടെസ്റ്റില്‍ നേടിയ അപ്രതീക്ഷിത വിജയമാണ് 21 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യ ഇംഗ്ലണ്ടില്‍ ഒരു പരമ്പര നേടുന്നതില്‍ കലാശിച്ചത്.
മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യയുയര്‍ത്തിയ 500 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് ആറു വിക്കറ്റ് നഷ്ടത്തില്‍ 369 റണ്‍സെടുത്തു. ഇതോടെയാണ് കളി സമനിലയിലായത്. ഇംഗ്ലണ്ടിനു വേണ്ടി പീറ്റേഴ്സണ്‍ സെഞ്ച്വറി നേടി.
ഇന്നിംഗ്സ് പരാജയത്തിന്റെ വക്കില്‍ നിന്നും ഇംഗ്ലണ്ടിനെ രക്ഷിച്ചത് ഇന്ത്യയുടെ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡാണ്. പരമ്പരയിലുടനീളം മാരകമായ ഫോമില്‍ പന്തെറിഞ്ഞ സഹീര്‍ഖാന്റെ മുന്നിലേയ്ക്ക് മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ തങ്ങളെ എറിഞ്ഞുകൊടുക്കാത്തതിന് ജീവിതകാലം മുഴുവന്‍ ഇംഗ്ലണ്ട് കളിക്കാര്‍ ദ്രാവിഡിനോട് നന്ദിയുളളവരായിരിക്കും.
ഒന്നാം ഇന്നിംഗ്സില്‍ 319 റണ്‍സിന് പിന്നിലായ ഇംഗ്ലണ്ടിനെ ഫോളോ ചെയ്യിക്കാതെ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു ദ്രാവിഡ്. ഒരു ജന്മം മുഴുവന്‍ അഗ്നികുണ്ഠത്തിനു നടുവില്‍ ഒറ്റക്കാലില്‍ തപസു ചെയ്താലും സൗരവ് ഗാംഗൂലിയുടെ ആക്രമണവീര്യത്തിന്റെ ഒരൗണ്‍സു പോലും സ്വന്തമാക്കാന്‍ ദ്രാവിഡിന് കഴിയില്ലെന്ന് തെളിയിച്ചതാണ് ഈ തീരുമാനം.
രണ്ടാമിന്നിംഗ്സില്‍ ബാറ്റുമായി കളത്തിലിറങ്ങിയ ദ്രാവിഡിനെയും സംഘത്തിനെയും ഇംഗ്ലണ്ട് ബൗളര്‍മാര്‍ എറിഞ്ഞു വിറപ്പിക്കുമ്പോള്‍ സഹീറും ശ്രീശാന്തും പവലിയനിലിരുന്ന് നഖം കടിക്കുകയായിരുന്നു. ലോകോത്തര ബാറ്റ്സ്മാനെന്ന് വാഴ്ത്തപ്പെടുന്ന സച്ചിന്‍ പതിനൊന്നു പന്ത് നേരിട്ട് ഒരു റണ്‍സെടുത്ത് പുറത്തായി. ക്രീസില്‍ നിന്ന് ഒച്ചിനോട് മത്സരിച്ച് റെക്കോര്‍ഡിഡാന്‍ ദ്രാവിഡ് മുതിര്‍ന്നതോടെ തട്ടിയും മുട്ടിയും 58 ഓവര്‍ അതിജീവിക്കുകയായിരുന്നു ടീം ഇന്ത്യ.
മൂന്നു വിക്കറ്റിന് 11 റണ്‍സെന്ന നിലയില്‍ പേടിച്ചു വിറച്ച ഇന്ത്യയുടെ ബാറ്റ്സ്മാന്‍മാരാരും നെഞ്ചുറപ്പോടെ ബാറ്റു വീശിയതേയില്ല, പിന്നീട്. ആകെയുളള നേട്ടം ഏകദിന ശൈലിയില്‍ ബാറ്റുവീശിയ സൗരവ് ഗാംഗൂലിയുടെ അര്‍ദ്ധ സെഞ്ച്വറി മാത്രം.
അത്ഭുതങ്ങള്‍ പലതും പിറന്ന പരമ്പരയിലെ മികച്ച കളിക്കാരായി ഇന്ത്യയുടെ സഹീര്‍ഖാനും ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്റേഴ്സണും തിരഞ്ഞെടുക്കപ്പെട്ടു. കന്നി ടെസ്റ്റ് സെഞ്ച്വറിയിലൂടെ ക്രിക്കറ്റ് ലോകത്ത് സമാനതകളില്ലാത്ത അമ്പരപ്പായി മാറിയ അനില്‍ കുംബ്ലെയാണ് കളിയിലെ കേമന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications