Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ് ടീം ക്യാപ്റ്റനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും

ചെന്നൈ: ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന ടെസ്റ് പരമ്പരയിലെ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനെ നവംബര്‍ 22 ചൊവ്വാഴ്ച പ്രഖ്യാപിക്കും.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാമത്തെയും അഞ്ചാമത്തെയും ഏകദിന മത്സരങ്ങള്‍ക്കുളള ടീമിനെ ബുധനാഴ്ച തിരഞ്ഞെടുക്കുമെന്നും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കിരണ്‍ മോറെ അറിയിച്ചു.

നാലാമത്തെ ഏകദിനം നവംബര്‍ 25 വെള്ളിയാഴ്ച കൊല്‍ക്കത്തയിലാണ് നടക്കുന്നത്. അഞ്ച് ഏകദിനങ്ങളുള്ള പരമ്പരയിലെ അവസാന മത്സരം നവംബര്‍ 28ന് മുംബൈയില്‍ നടക്കും.

ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട സൗരവ് ഗാംഗുലിയുടെ തിരിച്ചുവരവ് സംബന്ധിച്ച് ബുധനാഴ്ച അറിയാനാവും. ദ്രാവിഡിന്റെ കീഴില്‍ കളിക്കാന്‍ പ്രശ്നമില്ലെന്നും ഏത് സ്ഥാനത്തും കളിക്കാന്‍ തയ്യാറാണെന്നും ഗാംഗുലി പറഞ്ഞിരുന്നു.

Story first published: Wednesday, December 7, 2011, 14:19 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+