പാകിസ്ഥാനെതിരെ 20 ഓവര്‍ മത്സരത്തില്‍ സച്ചിന്‍ കളിക്കും
ലണ്ടന്‍: ജൂലൈ പത്തിന് ഓവലില്‍ പാകിസ്ഥാനെതിരെ നടക്കുന്ന 20 ഓവര്‍ മത്സരത്തില്‍ ലോകഇലവനു വേണ്ടി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിക്കും.
സച്ചിനെ കൂടാതെ രാഹുല്‍ ദ്രാവിഡും മഹേന്ദ്രസിംഗ് ധോണിയുമാണ് ലോകഇലവനില്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍. ബ്രയന്‍ ലാറ, മുത്തയ്യ മുരളീധരന്‍ എന്നീ ലോകോത്തര താരങ്ങളും ലോകഇലവനില്‍ അണിനിരക്കും. പാകിസ്ഥാനിലെ ഭൂകമ്പ ദുരിതാശ്വാസ ഫണ്ടിനായാണ് മത്സരം സംഘടിപ്പിക്കുന്നത്.
മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ തോളിന് പരിക്കേറ്റതിനു ശേഷം അന്താരാഷ്ട്ര മത്സരത്തില്‍ സച്ചിന്‍ കളിച്ചിട്ടില്ല.
ലോക ഇലവന്‍: രാഹുല്‍ ദ്രാവിഡ് (ക്യാപ്റ്റന്‍), മഹേന്ദ്രസിംഗ് ധോണി (വിക്കറ്റ് കീപ്പര്‍), സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മുത്തയ്യ മുരളീധരന്‍, ബ്രയന്‍ ലാറ, ക്രിസ് കെയ്ന്‍സ്, മക്കായ ടിനി, ആന്‍ഡ്രൂ ഹാള്‍, സ്കോട്ട് സ്റൈറിസ്, അസര്‍ മഹമ്മൂദ്, മുഹമ്മദ് അക്രം, സഖ്ലൈന്‍ മുഷ്താഖ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications