മുംബൈ: തോള്‍ ശസ്ത്രക്രിയയ്ക്കായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ശനിയാഴ്ച ലണ്ടനിലേക്കു തിരിച്ചു. ഭാര്യ അഞ്ജലിയും അദ്ദേഹത്തോടൊപ്പമുണ്ട്.
തിങ്കളാഴ്ചയാണ് സച്ചിന്‍ ശസ്ത്രക്രിയക്കു വിധേയമാവുന്നത്. പ്രശസ്ത സര്‍ജന്‍ ഡോ. ആന്‍ഡ്രൂ വാലസാണ് ശസ്ത്രക്രിയ നടത്തുന്നത്. ശസ്ത്രക്രിയക്കു ശേഷം രണ്ടു മാസത്തോളം സച്ചിനു കളിക്കാനാവില്ല.
പരിക്കിനെ തുടര്‍ന്ന് സച്ചിനെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
2005 മെയില്‍ ടെന്നിസ് എല്‍ബോ രോഗത്തിന് ശസ്ത്രക്രിയ നടത്തിയതിനു ശേഷം ആറു മാസത്തോളം സച്ചിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. വീണ്ടും മറ്റൊരു പരിക്ക് അദ്ദേഹത്തിന്റെ കരിയറില്‍ ഇടവേള സൃഷ്ടിക്കുകയാണ്.