
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ധോണിയല്ല സച്ചിനാണ് ബെല്ലിനെ തിരിച്ചു വിളിയ്ക്കാന്‍ തീരുമാനമെടുത്തത് എന്ന് 'ദി ഡെയ്‌ലി മെയില്‍' റിപ്പോര്‍ട്ട് ചെയ്തു. ധോണിയ്ക്ക് ബെല്ലിനെ തിരിച്ചു വിളിയ്ക്കാന്‍ സമ്മതമല്ലായിരുന്നുവെന്നും സച്ചിന്‍ ഇടപെട്ടതിനാലാണ് ധോണി തീരുമാനം മാറ്റിയതെന്നും ഡെയ്‌ലി മെയിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സച്ചിന്റെ അവസരോചിതമായ ഇടപെടല്‍ വലിയൊരു വിവാദത്തില്‍ നിന്ന് ഇന്ത്യന്‍ ടീമിനെ കരകയറ്റിയെന്നും പത്രം പറയുന്നു. സച്ചിനെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും സ്വാധീനശക്തിയുള്ള പ്രതിഭ എന്നു വിശേഷിപ്പിക്കാനും ഡെയ്‌ലി മെയില്‍ മറന്നില്ല