ലണ്ടന്‍: മെയില്‍ വെസ്റ് ഇന്റീസില്‍ നടക്കുന്ന ഇന്ത്യയുടെ പര്യടനത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിച്ചേക്കും. തോളിന് ശസ്ത്രക്രിയക്ക് വിധേയമായ സച്ചിന്റെ നില വേഗത്തില്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സര്‍ജന്‍ ഡോ.വാലസ് അറിയിച്ചു.
എറിയുമ്പോള്‍ മാത്രമാണ് സച്ചിന് അസ്വാസ്ഥ്യം അനുഭവപ്പെടുന്നതെന്നും പരിക്ക് അദ്ദേഹത്തിന്റെ ബാറ്റിംഗിനെയോ ബൗളിംഗിനെയോ ബാധിച്ചിട്ടില്ലെന്നും വാലസ് പറഞ്ഞു.
ബേസ് ബോള്‍ കളിക്കാരിലും ടെന്നിസ് കളിക്കാരിലും ഇത്തരം പരിക്ക് സാധാരണമാണെന്നും വാലസ് വ്യക്തമാക്കി.