Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗാംഗുലിയെ പുറത്താക്കിയതില്‍ പങ്കില്ല: ധോണി

അഡ്‌ലെയ്‌ഡ്‌: ഏകദിന ടീമില്‍ നിന്നും ഗാംഗുലിയ പുറത്താക്കിയതില്‍ തനിയ്‌ക്ക്‌ യാതൊരു പങ്കുമില്ലെന്ന്‌ ധോണി.

ഇതു സംബന്ധിച്ച്‌ ടീമില്‍ യാതൊരു തര്‍ക്കവും ഉടലെടുത്തിട്ടില്ലെന്നും ധോണി വ്യക്തമാക്കി. ഇക്കാര്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് ‌പ്രശ്‌നം. നാലാം ടെസ്റ്റിനെക്കുറിച്ച്‌ മാത്രമേ ടീം ഇപ്പോള്‍ ചിന്തിക്കുന്നുള്ളു.

ഗാംഗുലിയെ ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ നിന്നും പുറത്താക്കിയത്‌ ടീമിന്റെ കെട്ടുറപ്പിനെ ബാധിച്ചുവെന്ന ആരോപണങ്ങള്‍ക്ക്‌ മറുപടി നല്‌കുമ്പോഴാണ്‌ ധോണി ഇക്കാര്യങ്ങള്‍ പറഞ്ഞത്‌.

ഇന്ത്യയ്‌ക്ക്‌ വേണ്ടി കളിക്കുന്നത്‌ സമ്മര്‍ദം സൃഷ്ടിക്കുന്ന കാര്യമാണ്‌. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക്‌ എന്തും പറയാം. പക്ഷേ കളിക്കേണ്ടത്‌ കളിക്കാരാണെന്നും ധോണി പറഞ്ഞു.

ഇതിനിടെ അഡ്‌ലെയ്‌ഡില്‍ വ്യാഴാഴ്ചയാരംഭിക്കുന്ന നാലാം ടെസ്റ്റില്‍ കരുത്ത്‌ തെളിയിക്കാന്‍ ഹെയ്‌ഡന്‍ ഇന്ത്യന്‍ ടീമിനെ വെല്ലുവിളിച്ചു. ഇന്ത്യ വിജയിച്ച മൂന്നാം ടെസ്റ്റില്‍ പരിക്ക്‌ മൂലം ഹെയ്‌ഡന്‍ കളിച്ചിരുന്നില്ല.

സന്ദര്‍ശക ടീമിന്റെതാണ്‌ ലോകത്തേറ്റവും മികച്ച ബൗളിംഗ്‌ നിരയെന്ന ഇന്ത്യയുടെ ബൗളിംഗ്‌ കോച്ച്‌ വെങ്കിടേഷ്‌ പ്രസാദിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ്‌ ഹെയ്‌ഡന്‍ ഇന്ത്യയെ വെല്ലുവിളിച്ചത്. നാലാം ടെസ്റ്റിലെ പോരാട്ടത്തിനായി താന്‍ മുഴുവനായി തയ്യാറായെന്നും ഹെയ്‌ഡന്‍ പറഞ്ഞു.

Story first published: Wednesday, December 7, 2011, 14:16 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+