Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെസ്റ് ഇന്‍ഡീസില്‍ ഇന്ത്യന്‍ ടീമിന് എന്‍എസ്ജി സുരക്ഷ

ദില്ലി: വെസ്റ് ഇന്‍ഡീസില്‍ നടക്കുന്ന ലോകകപ്പ് ടൂര്‍ണമെന്റിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നാഷണല്‍ സെക്യൂരിറ്റി സുരക്ഷാ ഗാര്‍ഡ് കമാന്റോമാര്‍ സുരക്ഷ നല്‍കും.

കരീബിയന്‍ ദ്വീപുകളിലെ സുരക്ഷാസന്നാഹങ്ങള്‍ പര്യാപ്തമല്ലാത്തതിനാലാണ് ഇന്ത്യന്‍ കളിക്കാര്‍ക്ക് എന്‍എസ്ജി പ്രത്യേക സുരക്ഷ നല്‍കുന്നത്. ടീമിലെ ചില കളിക്കാര്‍ പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കാര്‍ ഇ തോയിബയില്‍ നിന്നും ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് പ്രത്യേക സുരക്ഷ ഒരുക്കുന്നത്.

ബോംബ് കണ്ടെത്താനും നിര്‍വീര്യമാക്കാനുമുള്ള വിദഗ്ധര്‍ ഉള്‍പ്പെട്ട എന്‍എസ്ജി സംഘം ഉടന്‍ വെസ്റ് ഇന്‍ഡീസിലേക്ക് തിരിക്കും. ഇന്ത്യന്‍ ടീം ബുധനാഴ്ച രാത്രിയാണ് വെസ്റ് ഇന്‍ഡീസിലേക്ക് തിരിച്ചത്.

രാജ്യത്തിന് പുറത്ത് ഇന്ത്യന്‍ ടീമിന്റെ സുരക്ഷയ്ക്കായി എന്‍എസ്ജി കമാന്റോകളെ അയക്കുന്നത് ആദ്യമായാണ്.

Story first published: Wednesday, December 7, 2011, 13:57 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+