Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ടീം വിവാദത്തില്‍

Indian cricket team
ലണ്ടന്‍: ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിവാദച്ചുഴിയില്‍. ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കാത്തതാണ് വിവാദമായത്. ഇതിനെതിരെ ബിസിസിഐക്ക് പരാതി നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.

വിദേശ പര്യടനം നടത്തുംമ്പോള്‍ ഇത്തരം ഔദ്യോഗിക പരിപാടികളില്‍ ടീം പങ്കെടുക്കണമെന്ന് ബിസിസിഐ നിയമം നിലവിലുണ്ട്. എന്നാല്‍ ഈ നിയമം ടീം തെറ്റിച്ചെന്നാണ് വിമര്‍ശനം. പരമ്പര ആരംഭിയ്ക്കുന്നതിന് മുമ്പ് ജൂലൈ 18 നായിരുന്നു ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നളിന്‍സൂരി ഇന്ത്യന്‍ താരങ്ങള്‍ക്കായി വിരുന്നൊരുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അന്ന് ടീം മറ്റൊരു ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു.

ധോണിയുടെ നേതൃത്വത്തിലുള്ള ചാരിറ്റി പ്രവര്‍ത്തനത്തിന് ഫണ്ട് ശേഖരിക്കുന്നതിനഉള്ള പരിപാടിയായിരുന്നു ഇത്. ഇതേത്തുടന്ന് ഹൈക്കമ്മീഷണര്‍ വിരുന്ന് ഉപേക്ഷിയ്ക്കുകയായിരുന്നു. ഈ ചടങ്ങിലേക്ക് അദ്ദേഹം ഇരുനൂറോളം പ്രമുഖരെയും ക്ഷണിച്ചിരുന്നു.

സംഭവം വിവാദമായതോടെ മുന്‍കാലതാരങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ ടീമിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Story first published: Saturday, December 17, 2011, 17:29 [IST]
Other articles published on Dec 17, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+