For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അങ്ങനെ ആ കളിയും തോറ്റു.....!

By Super

നാഗപൂര്‍ : അങ്ങനെ ആ കളിയിലും ഇന്ത്യ തോറ്റു. നന്നായി തുടങ്ങിയിട്ടും നന്നായി പൊരുതിയിട്ടും വിജയം ഇന്ത്യയില്‍ നിന്നും അകന്നു തന്നെ നിന്നു. ആറാം ഏകദിനം 18 റണ്‍സിന് ജയിച്ചതോടെ പരമ്പര 4-1ന് ആസ്ട്രേലിയ സ്വന്തമാക്കി.

പരമ്പരയിലാദ്യമായി ഇന്ത്യയുടെ ഓപ്പണര്‍മാര്‍ താളം കണ്ടെത്തിയിട്ടും കളി ജയിപ്പിക്കാനാവാത്തത് മധ്യനിരയുടെ പിഴവു കൊണ്ടാണ്. തങ്ങളുടെ പരിചയ സമ്പത്തു മുഴുവന്‍ പുറത്തെടുത്ത് സചിനും ഗാംഗൂലിയും മനോഹരമായ ഇന്നിംഗ്സുകളാണ് കളിച്ചത്.

മധ്യനിരയില്‍ ദ്രാവിഡും യുവരാജും പരാജയപ്പെട്ടപ്പോള്‍ കൈപ്പിടിയിലൊതുക്കിയ ജയം ഇന്ത്യ തട്ടിപ്പൊട്ടിച്ചു.

ഇന്ത്യയും ആസ്ട്രേലിയയും തമ്മില്‍ ഈ പരമ്പരയിലുളള അന്തരം ആന്‍ഡ്രൂ സിമ്മണ്ട്സാണെന്ന് നാഗപ്പൂര്‍ ഏകദിനവും തെളിയിച്ചു. എന്തൊരു മനോഹരമായ ഇന്നിംഗ്സായിരുന്നു അത്. വെറും 88 പന്തുകളില്‍ നിന്നും പുറത്താകാതെ108 റണ്‍സ്.

അടിച്ചു തകര്‍ത്ത് അര സെഞ്ച്വറി തികച്ച ഗില്‍ക്രിസ്റ്റ് പുറത്തായപ്പോഴാണ് സിമ്മണ്ട്സ് ക്രീസിലെത്തിയത്, 15.5 ഓവറില്‍ മൂന്നു വിക്കറ്റിന് 102 റണ്‍സായിരുന്നു സ്കോര്‍. റണ്‍ നിരക്ക് താഴാതെ വിക്കറ്റ് കാത്തുവെച്ച് ഇടയ്ക്കിടയ്ക്ക് കരുത്തിന്റെ ഗോത്രവീര്യം തുടിക്കുന്ന സിക്സറുകള്‍ പൊഴിച്ച് ടീം ഇന്ത്യയുടെ ബൗളര്‍മാരെ സിമ്മണ്ട്സ് അടക്കി വാണു.

മുരളി കാര്‍ത്തിക് ഒഴികെയുളള ബൗളര്‍മാരെല്ലാം തല്ലുവാങ്ങി വശം കെട്ടു. ഒമ്പതോവറില്‍ വെറും 37 റണ്‍സ് മാത്രം വഴങ്ങിയ മുരളിയെ പത്തോവര്‍ തികച്ചെറിയാന്‍ അനുവദിക്കാത്ത ധോണിയുടെ തന്ത്രം വരും ദിനങ്ങളില്‍ ചൂടേറിയ ചര്‍ച്ചയാകുമെന്നുറപ്പ്.

പ്രൊഫഷണല്‍ മികവിന്റെ മൂര്‍ദ്ധന്യത്തിലാണ് ആസ്ട്രേലിയയെന്ന് അടിവരയിട്ടുറപ്പിക്കുന്ന പ്രകടനമാണ് നാഗപൂരില്‍ അവര്‍ പുറത്തെടുത്തത്. ടീം ഇന്ത്യയോട് അന്ധമായ പ്രണയമില്ലാത്തവര്‍ നന്നായി ആസ്വദിച്ച കളിയായിരുന്നു നാഗപൂരിലേത്.

സിമ്മണ്ട്സിന്റെ ഉശിരന്‍ ബാറ്റിംഗ്, ഗില്‍ക്രിസ്റ്റിന്റെയും പോണ്ടിംഗിന്റെയും മിന്നണ്‍പിണര്‍. തുടര്‍ന്ന് തന്റെ പ്രതാപകാലം അനുസ്മരിപ്പിക്കും വിധമുളള സചിന്റെ മനോഹരമായ ഇന്നിംഗ്സ്. സൗരവ് ഗാംഗൂലിയുടെ പ്രതിഭാസ്പര്‍ശമുളള മറ്റൊരിന്നിംഗ്സ്, ഉത്തപ്പയുടെ ആളിപ്പടരല്‍. ഒടുവില്‍ നന്നായി കളിച്ചവന്‍ വിജയിക്കുന്ന സാമാന്യനീതിയും.

ഒരുകാര്യം ഉറപ്പാണ്. ധോണിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ 50 ഓവര്‍ ഏകദിനങ്ങളിലെ എണ്ണപ്പെടുന്ന ശക്തിയാകണമെങ്കില്‍ ദൂരമേറെ പോകാനുണ്ട്.

സ്കോര്‍ ചുരുക്കത്തില്‍
ആസ്ട്രേലിയ 50 ഓവറില്‍ എട്ട് വിക്കറ്റിന് 317
സിമ്മണ്ട്സ് 108, ഗില്‍ക്രിസ്റ്റ് 51, പോണ്ടിംഗ് 49, ഹോപ്സ് 39
സഹീര്‍ഖാന്‍ 62/2

ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 299
ഗാംഗൂലി 84, സചിന്‍ 72, ഉത്തപ്പ 44
ഹോഗ് 49/4

Story first published: Wednesday, December 7, 2011, 14:15 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+