ഇതാ, നാണക്കേടിന്റെ കരിമ്പടം!!!
അഹമ്മദാബാദ് : ബാറ്റിംഗ് വിക്കറ്റൊരുക്കി ഡബിളും ട്രിപ്പിളും അടിച്ച് റെക്കോര്‍ഡ് ബുക്കില്‍ സ്ഥിരതാമസമാക്കുന്ന കടലാസ് കുട്ടപ്പന്മാരുണ്ട് ഇന്ത്യയുടെ ക്രിക്കറ്റ് ടീമില്‍. അവര്‍ യഥാര്‍ത്ഥ സ്വിംഗ് ബൗളിംഗിന് മുന്നില്‍ മുട്ടു വിറച്ച് പവലിയനിലേയ്ക്ക് തിരിഞ്ഞോടുന്ന സുന്ദരന്‍ കാഴ്ചയ്ക്ക് സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം സാക്ഷിയായി.
കൊടികെട്ടിയ ബാറ്റിംഗ് നിരയെ കെട്ടിപ്പൂട്ടാന്‍ ദക്ഷിണാഫ്രിക്കക്കാര്‍ക്ക് വേണ്ടി വന്നത് വെറും ഇരുപതോവറുകള്‍. മൂന്നേ മൂന്ന് ബൗളര്‍മാര്‍ നെഞ്ചു വിരിച്ച് പന്തെറിഞ്ഞപ്പോള്‍ ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത് വെറും രണ്ടു പേര്‍. ക്യാപ്റ്റനും മുന്‍ക്യാപ്റ്റനും തിരിച്ചു പോയത് സംപൂജ്യരായി.
മൂന്നൂറടി വീരന്‍ വെറും ആറു റണ്ണിന് ബാറ്റു താഴ്ത്തി. പതിനായിരം ക്ലബില്‍ കയറിയ ജാടയുമായെത്തിയ വന്മതില്‍ 26 പന്തില്‍ മൂന്നു റണ്‍ നേടി മടങ്ങിപ്പോയി. പുറത്താകാതെ 21 റണ്‍ നേടിയ ഇര്‍ഫാന്‍ പഠാന്‍ കഴിഞ്ഞാല്‍ അടുത്ത ടോപ്‍സ്കോറര്‍ സഖാവ് എക്സ്ട്രാ.
സ്വിംഗ് ബൗളിംഗിന്റെ അപൂര്‍വ സുന്ദര നിമിഷങ്ങള്‍ സമ്മാനിച്ചത് മഖായ എന്‍ടിനിയും സ്റ്റെയിനും മോര്‍ക്കലും ചേര്‍ന്ന്. എട്ട് ഓവറില്‍ വെറും 23 റണ്‍ വഴങ്ങി സ്റ്റെയിന്‍ അഞ്ചു വിക്കറ്റ് നേടിയപ്പോള്‍ എന്‍ടിനിയ്ക്ക് മൂന്നും മോര്‍ക്കലിന് രണ്ടും വിക്കറ്റുകള്‍ കിട്ടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക കളി നിര്‍ത്തുമ്പോള്‍ ആറു വിക്കറ്റിന് 223 റണ്‍സെടുത്തിട്ടുണ്ട്. 60 റണ്‍സ് നേടിയ ജാക്ക് കാലിസും 59 റണ്‍സ് നേടിയ ഡിവില്ലിയേഴ്സുമാണ് ക്രീസില്‍.
അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇന്നിംഗ്സ് പരാജയമാണ് കുംബ്ലെയെയും സംഘത്തെയും കാത്തിരിക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications