Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഇന്ത്യ ഒരുവിധം ജയിച്ചു

മെല്‍ബണ്‍ : ഓസീസ് ഉയര്‍ത്തിയ 160 റണ്‍സെന്ന വെല്ലുവിളി തപ്പിത്തടഞ്ഞും വിയര്‍ത്തു കുളിച്ചും ഇന്ത്യ ഒടുവില്‍ മറികടന്നു.

45.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഇന്ത്യ ത്രിരാഷ്ട്ര ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യവിജയം സ്വന്തമാക്കിയത്. അഞ്ച് വിക്കറ്റിന് 102 റണ്‍സെന്ന നിലയില്‍ ആപത്തു മണത്ത ഘട്ടത്തില്‍ രോഹിത് ശര്‍മ്മയും നായകന്‍ ധോണിയും ചേര്‍ന്ന് ക്ഷമാപൂര്‍വം ഇന്ത്യയെ വിജയത്തിലെത്തിച്ചു.

സെവാഗ്(11), സച്ചിന്‍ (44), പഠാന്‍ (18), ഗംഭീര്‍ (21), യുവരാജ് (മൂന്ന്) എന്നിവരാണ് പുറത്തായ ബാറ്റ്സ്മാന്‍മാര്‍. രോഹിത് ശര്‍മ്മ (39) ധോണി (17) എന്നിവര്‍ പുറത്താകാതെ നിന്നു.

നേരത്തെ ടോസ് കിട്ടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസിനെ ഇന്ത്യയുടെ യുവ ബൗളര്‍മാര്‍ വരിഞ്ഞു മുറുക്കി. നാലു വിക്കറ്റ് നേടിയ ഇശാന്ത് ശര്‍മ്മയും മൂന്നു വിക്കറ്റ് നേടിയ ശ്രീശാന്തും ചേര്‍ന്ന് ഓസീസിന്റെ മുന്‍നിര തകര്‍ത്തു.

മൈക്ക് ഹസി (65) മാത്രമാണ് ഓസീസ് നിരയില്‍ പിടിച്ചു നിന്നത്. 9.1 ഓവറില്‍ 38 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഇശാന്ത് ശര്‍മ്മയാണ് കളിയിലെ കേമന്‍.

സ്കോര്‍ കാര്‍ഡ് ഇവിടെ.

Story first published: Wednesday, December 7, 2011, 14:16 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+