പാക്കിനെ ടെയ്‌ലര്‍ തുന്നിക്കെട്ടി
പള്ളിക്കലെ: ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായി മുന്നോട്ടു കുതിച്ചിരുന്ന പാകിസ്താനെ ന്യൂസിലാന്റ് അരിഞ്ഞുവീഴ്ത്തി. നടപ്പു ലോകകപ്പില്‍ ഒരു കളിയും തോല്‍ക്കാതെ മുന്നേറിയ പാക് പട 110 റണ്‍സിന്റെ നാണം കെട്ട പരാജയമാണ് ഏറ്റുവാങ്ങിയത്. ഈ ജയത്തോടെ കിവികള്‍ അവരുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത സജീവമാക്കി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിന് റോസ് ടെയ്‌ലറുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് കൂറ്റന്‍ സ്‌കോര്‍ നേടിക്കൊടുത്തത്. ന്യൂസിലന്‍ഡ് അമ്പതോവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്താന്റെ മറുപടി 41.4 ഓവറില്‍ 192 റണ്‍സിന് അവസാനിച്ചു. അബ്ദുള്‍ റസാഖും (62) ഉമര്‍ ഗുല്ലും (25 പന്തില്‍ പുറത്താകാതെ 34) ഉമര്‍ അക്മലും (38) നടത്തിയ ചെറുത്തുനില്‍പ്പ് പാകിസ്താനെ വന്‍ തകര്‍ച്ചയില്‍നിന്നു രക്ഷപ്പെടുത്തുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് രണ്ടു തവണ ആയുസ് നീട്ടിക്കിട്ടിയ ടെയ്‌ലറുടെ തട്ടുതകര്‍പ്പന്‍ ബാറ്റിങിലൂടെയാണ് 300 കടന്നത്. പാക് കീപ്പര്‍ കമ്രാന്‍ അക്മലാണ് ടെയ്‌ലറെ ചെറിയ സ്‌കോറില്‍ പുറത്താക്കാനുള്ള രണ്ട് അവസരങ്ങള്‍ തുലച്ചത്. ചൊവ്വാഴ്ച ഇരുപത്തിയേഴാം പിറന്നാള്‍ ആഘോഷിച്ച ടെയ്‌ലറിന് ലഭിച്ച പിറന്നാള്‍ സമ്മാനമായി മാറി കമ്രാന്റെ പിഴവുകള്‍. 124 പന്തുകള്‍ നേരിട്ട ടെയ്‌ലര്‍ ഏഴ് സിക്‌സറും എട്ടു ഫോറും ഉള്‍പ്പെടെയാണ് 131 റണ്‍സെടുത്തത്.
അവസാന അഞ്ചോവറില്‍ ടെയ്‌ലറും സംഘവും 102 റണ്‍സ് അടിച്ചു കൂട്ടി. ജേക്കബ് ഓറവുമായി ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 85 റണ്‍സും സ്‌റ്റൈറിസുമായി എട്ടാം വിക്കറ്റില്‍ 62 റണ്‍സും കൂട്ടിചേര്‍ക്കാന്‍ ടെയ്‌ലര്‍ക്കായി. ജേക്കബ് ഓറം ഒന്‍പതു പന്തില്‍ 25 റണ്‍സെടുത്തു അവസാന ഓവറില്‍ വെടിക്കെട്ടായി. നാലോവറില്‍ 49 റണ്‍സ് വഴങ്ങിയ അബ്ദുള്‍ റസാഖ് പാക് ബൗളര്‍മാരില്‍ ഏറ്റവും കൂടുതല്‍ തല്ലു വാങ്ങി.
കഴിഞ്ഞ മത്സരങ്ങളില്‍ ബൗളിംഗില്‍ ഹീറോയായ അഫ്രീദി ഇന്നലെ ഒരു വിക്കറ്റ് മാത്രമാണു വീഴ്ത്തിയത്. പരുക്കേറ്റ ന്യൂസിലന്‍ഡ് നായകന്‍ ഡാനിയേല്‍ വെട്ടോറി ഇന്നലെ പന്തെറിഞ്ഞില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications