Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിമണ്ട്സ് രക്ഷകനായി: ഓസീസ് 376/7

symondsസിഡ്‌നി: രക്ഷകന്റെ വേഷം സ്വയം എടുത്തണിഞ്ഞ്‌ സിമണ്ട്‌സ്‌ പട നയിച്ചപ്പോള്‍ രണ്ടാം ടെസ്‌റ്റിന്റെ ആദ്യ ദിനത്തില്‍ ഓസീസ്‌ സുരക്ഷിത തീരത്തെത്തി.

ഒരു ഘട്ടത്തില്‍ 134-6 എന്ന നിലയില്‍ തകര്‍ന്ന ഓസ്‌ട്രേലിയ കളിയവസാനിയ്‌ക്കുമ്പോള്‍ 376-7 എന്ന സുരക്ഷിത സ്‌കോറിലാണ്‌. തുടര്‍ച്ചയായി രണ്ടാം വട്ടവും ടോസ്‌ ലഭിച്ച ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്റെ ബാറ്റു ചെയ്യാനുള്ള തീരുമാനം തെറ്റാണെന്ന്‌ തെളിയിക്കുന്നതായിരുന്നു ആദ്യ സെക്ഷനിലെ ഇന്ത്യക്കാരുടെ പ്രകടനം.

ഇന്ത്യന്‍ ബൗളിര്‍മാര്‍ തിളങ്ങിയിപ്പോള്‍ വിരളമായി കാണാറുള്ള ഓസ്‌ട്രേലിയന്‍ ബാറ്റിംഗ്‌ തകര്‍ച്ചയ്‌ക്ക്‌ സിഡ്‌നി ഗ്രൗണ്ട്‌ സാക്ഷ്യം വഹിച്ചു. പിച്ച്‌ പേസ്‌ ബൗളിംഗിന്‌ അനുകൂലമെന്ന സൂചന നല്‌കി ആര്‍പി സിങ്‌ 21 ഓവറില്‍ നാലുവിക്കറ്റുകളാണ്‌ നേടിയത്‌.

തുടര്‍ച്ചയായി ഏഴ്‌ അര്‍ദ്ധ സെഞ്ച്വറികള്‍ ലക്ഷ്യമിട്ട്‌ ക്രീസിലെത്തിയ ഫില്‍ ജാക്വിസ്‌(0) ആയിരുന്നു ആര്‍പിയുടെ ആദ്യ ഇര. റണ്ണൊന്നുമെടുക്കാതെ പുറത്തായത്‌ ഓസീസിന്‌ കനത്ത ആഘാതമായി.

ആദ്യ ടെസ്‌റ്റിലെ ഹീറോയായിരുന്ന ഹെയ്‌ഡനും (13) ആര്‍പിയുടെ മുന്നില്‍ വീണു. കൂടാതെ ഹസി (41), ഗില്‍ക്രിസ്റ്റ്‌ (7) എന്നീ വിലപ്പെട്ട വിക്കറ്റുകളും ആര്‍പി സ്വന്തമാക്കി.

സ്പിന്നിന്നെ വെല്ലുവിളിച്ചെത്തിയ ഓസീസ്‌ ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗിന്റെ വിക്കറ്റ്‌ പതിവു പോലെ ഹര്‍ഭജന്‍ തന്നെ സ്വന്തമാക്കി. അപ്പോഴേക്കും വിലപ്പെട്ട 55 റണ്‍സ് പോണ്ടിംഗ് സ്കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തിരുന്നു. മൈക്കല്‍ ക്ലാര്‍ക്കിനെ ഒരു റണ്ണിന്‌ പുറത്താക്കുക കൂടി ചെയ്‌തപ്പോള്‍ ഇന്ത്യന്‍ ക്യാമ്പ് സ്വപ്നം കാണാന്‍ തുടങ്ങിയിരുന്നു.

പക്ഷേ രാവിലെ നേടിയ സ്വപ്‌ന തുല്യമായ തുടക്കം പിന്നീട്‌ കൈവിട്ടു പോകുന്നതാണ്‌ പിന്നീട്‌ കണ്ടത്‌. ഏഴാം വിക്കറ്റില്‍ ഹസിയെയും കൂട്ടു പിടിച്ച്‌ സിമണ്ട്‌സ്‌ നടത്തിയ രക്ഷാപ്രവര്‍ത്തനം കംഗാരുക്കള്‍ക്ക്‌ പുതുജീവന്‍ നല്‌കി. ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച സിമണ്ട്‌സ്‌ 17 ബൗണ്ടറികളുടെയും രണ്ട്‌ സിക്സറുകളുടെയും സഹായത്തോടെയാണ്‌ തന്റെ സ്‌കോര്‍ 137ലെത്തിച്ചത്‌.

ഒരറ്റത്ത്‌ സിമണ്ട്‌സിനു കൂട്ടായി നിന്ന്‌ സെഞ്ച്വറിയിലേക്ക്‌ കുതിയ്‌ക്കുകയായിരുന്ന ഹോഗിന്റെ(79) വിക്കറ്റ്‌ കുംബ്ലെയ്‌ക്ക്‌ ലഭിച്ചു. ഇരുവരും ഒത്തു ചേര്‍ന്ന ഏഴാം വിക്കറ്റ്‌ കൂട്ടുക്കെട്ടില്‍ 173 റണ്‍സാണ്‌ പിറന്നത്‌. ഹോഗിനു ശേഷം ക്രീസിലെത്തിയ ബ്രെറ്റ്‌ ലീയും (31) സിമണ്ട്‌സിന്‌ ഉറച്ച പിന്തുണ തന്നെയാണ്‌ നല്കിയത്..

ആദ്യ ദിനത്തിലെ കളിയവസാനിയക്കുമ്പോള്‍ ബ്രെറ്റ്‌ ലീയും സിമണ്ട്സുമാണ് ക്രീസില്‍.

വിക്കറ്റുകള്‍ നഷ്ടപ്പെട്ടു കൊണ്ടിരുന്നാലും സ്കോര്‍ റേറ്റിംഗില്‍ കുറവു വരുത്താതെ നോക്കുകയെന്ന ഓസീസ് തന്ത്രം തന്നെയാണ് സിഡ്നിയിലെ ആദ്യ ദിനം സാക്ഷ്യം വഹിച്ചത്.

രണ്ടാം ദിനം ആദ്യ സെക്ഷനിലെ കളി ഇരു ടീമുകളെയും സംബന്ധിച്ച്‌ പ്രധാനപ്പെട്ടതാണ്‌. തുടക്കത്തില്‍ ഓസീസിനെ പുറത്താക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യയ്‌ക്ക്‌ ആദ്യ ടെസ്റ്റിലെ ദുരനുഭവം തന്നെയായിരിക്കും ഉണ്ടാകുക.

Story first published: Wednesday, December 7, 2011, 14:16 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+