ത്രിവര്‍ണ പതാകയ്ക്ക് ക്രിക്കറ്റില്‍ എന്ത്കാര്യം?
ദില്ലി: സ്റ്റേഡിയങ്ങളില്‍ ദേശീയപതാകയോട് ക്രിക്കറ്റ് ആരാധകര്‍ അനാദരവ് കാണിക്കുന്നു എന്ന പരാതിയില്‍ ബി സി സി ഐക്കും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും സുപ്രീം കോടതി നോട്ടീസയച്ചു. ബംഗാളി ദിനപ്പത്രത്തിന്റെ എഡിറ്ററായ കമല്‍ ഡേയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ക്രിക്കറ്റ് കളിക്കിടെ ആരാധകര്‍ ദേശീയപതാകയെ അവഹേളിക്കുന്നു എന്ന പരാതി വ്യാപകമായി ഉണ്ട്. നിലത്തുവീണ പതാകയില്‍ വിജയാഘോഷങ്ങള്‍ക്കിടെ കാണികള്‍ ചവിട്ടുന്നതും ചുരുട്ടിക്കൂട്ടുന്നതും വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഹെല്‍മറ്റില്‍ ദേശീയപതാക പതിച്ചതിന്റെ പേരില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിനും നേരത്തെ വിവാദങ്ങളില്‍ പെട്ടിരുന്നു.

എന്നാല്‍ കളി കാണാനായി എത്തുന്നവര്‍ ദേശീയപതാകയോട് അനാദരവ് കാണിക്കുന്നത് മനപ്പൂര്‍വ്വമല്ലെന്നായിരുന്ന ഇത് സംബന്ധിച്ച് ഹൈക്കോടതിയുടെ വിലയിരുത്തല്‍. ഇക്കാരണം കൊണ്ട് തന്നെ കമല്‍ ഡേയുടെ ഹര്‍ജി നേരത്തെ കല്‍ക്കട്ട ഹൊക്കോടതി തള്ളിക്കളഞ്ഞിരുന്നു.
എന്നാല്‍ ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി നാലാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് ബി സി സി ഐയോ് ആവശ്യപ്പെട്ടിരിക്കുന്നത്.
2012 ല്‍ ഇന്ത്യ - ഇംഗ്ലണ്ട്, ഇന്ത്യ - പാകിസ്ഥാന്‍ മത്സരങ്ങള്‍ക്കിടെ ദേശീയ പതാകയെ അവഹേളിക്കുന്ന തരത്തിലുള്ള പ്രകടനങ്ങള്‍ ആരാധകരില്‍ നിന്നും ഉണ്ടായിട്ടുണ്ടെന്നാണ് ഹര്‍ജിക്കാരന്റെ പരാതി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications