Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സേവാഗിന്റെ ഫോറടി തുടക്കം വീണ്ടും

നാഗ്പൂര്‍: ലോകകപ്പ് ക്രിക്കറ്റിലെ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും വീരേന്ദര്‍ സേവാഗ് നേരിട്ട ആദ്യ പന്ത് അതിര്‍ത്തി കടത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിന്‍ എറിഞ്ഞ പന്ത് മിഡ് ഓണിനു മുകളിലൂടെ പറത്തിയാണ് ആദ്യ പന്ത് അതിര്‍ത്തി കടത്തി കളി തുടങ്ങുന്ന പതിവ് സേവാഗ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ആവര്‍ത്തിച്ചത്.

Sehwag

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ഗംഭീരതുടക്കമാണ് മത്സരത്തില്‍ ലഭിച്ചിരിയ്ക്കുന്നത്. ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ സച്ചിന്‍ -സേവാഗ് സഖ്യം 54 റണ്‍ നേടിയിട്ടുണ്ട്. 33 പന്തില്‍ 36 റണ്‍സുമായി സേവാഗ് അടിച്ചുതകര്‍ക്കുമ്പോള്‍ ഏറെ കരുതലോടെയാണ് സച്ചിന്‍ മുന്നോട്ട് പോകുന്നത്. ഒമ്പത് പന്തില്‍ 14 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. ഇന്ത്യയുടെ പ്രൊജക്ട് സ്‌കോര്‍ ഇപ്പോള്‍ 390 റണ്‍സാണ്.

സഹീര്‍ഖാന്‍, ആശിഷ് നെഹ്റ, മുനാഫ് പട്ടേല്‍ എന്നിവര്‍ ഇന്ത്യന്‍ നിരയില്‍ കളിക്കും. ഹര്‍ഭജന്‍ സിങ് മാത്രമാണ് ഇന്ത്യന്‍ നിരയിലെ ഏക സ്പെഷ്യലിസ്റ്റ് സ്പിന്നര്‍.

ടീം: എം.എസ്. ധോണി, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വീരേന്ദര്‍ സേവാഗ്, ഗൌതം ഗംഭീര്‍, യുവ്രാജ് സിങ്, വിരാട് കോഹ്ലി, യൂസഫ് പഠാന്‍, ഹര്‍ഭജന്‍ സിങ്, സഹീര്‍ഖാന്‍, ആശിഷ് നെഹ്റ, മുനാഫ് പട്ടേല്‍,

ടീം: ഗ്രെയിം സ്മിത്ത്, ഹഷിം അംല, ജാക് കാലിസ്, ഡിവില്ല്യേഴ്സ്, ഡുമിനി, ഫാ ഡു പ്ളെസിസ്, മോര്‍ണി വാന്‍വൈക്, റോബിന്‍ പീറ്റേഴ്സണ്‍, ജോണ്‍ ബോത്ത, മോണി മോര്‍ക്കല്‍, ഡെയ്ല്‍ സ്റ്റെയ്ന്‍.

Story first published: Wednesday, December 7, 2011, 14:40 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+