For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓറഞ്ച് ജ്യൂസടിച്ച് അയര്‍ലണ്ട് മടങ്ങി

By Ajith Babu

കൊല്‍ക്കത്ത: ലോകകപ്പ് ക്രിക്കറ്റ് ബി ഗ്രൂപ്പിലെ അവസാന സ്ഥാനക്കാര്‍ തമ്മിലുള്ള മത്സരത്തില്‍ ഹോളണ്ടിനെ അയര്‍ലന്‍ഡ് ആറു വിക്കറ്റിനു പരാജയപ്പെടുത്തി. നാല് പോയിന്റ് സ്വന്തമാക്കി വരവറിയിച്ച അയര്‍ലണ്ട് തലയുര്‍ത്തിക്കൊണ്ട് തന്നെയാണ് മടങ്ങുന്നത്. അതേ സമയം എതിരാളികളില്‍ പലരെയും വിറപ്പിച്ചെങ്കിലും ഒരു ജയം പോലും നേടാനാവാതെയാണ് ഓറഞ്ച് പടയുടെ മടക്കം.

Ireland Vs Holland

ആദ്യം ബാറ്റ് ചെയ്ത ഹോളണ്ട് നിശ്ചിത ഓവറില്‍ 306 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ അയര്‍ലന്‍ഡ് 47.4 ഓവറില്‍ നാലുവിക്കറ്റു നഷ്ടത്തില്‍ അനായാസം വിജയിച്ചു. ലോകകപ്പില്‍ അയര്‍ലന്‍ഡിന്റെ രണ്ടാം ജയമാണിത്. ഈഡന്‍ഗാര്‍ഡന്‍സില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ രണ്ട് സെഞ്ചുറികളടക്കം അറുനൂറിലധികം റണ്‍സ് പിറന്നു.

ടോസ് നേടിയ അയര്‍ലന്‍ഡ് ഹോളണ്ടിനെ ബാറ്റിംഗിനയച്ചു. ലോകകപ്പില്‍ രണ്ടാം സെഞ്ചുറി കുറിച്ച ഡെസ്‌ചേറ്റ് ആയിരുന്നു ഹോളണ്ട് നിരയിലെ ടോപ് സ്‌കോറര്‍. 108 പന്തുകളില്‍നിന്നും 106 റണ്‍സാണ് ഡെസ്‌ചേറ്റ് നേടിയത്. ഡോഷെയും ബാരെസും ചേര്‍ന്ന നാലാം വിക്കറ്റിലെ 60 റണ്‍സിന്റെ കൂട്ടുകെട്ട് ഹോളണ്ടിനെ ഭേദപ്പെട്ട സ്‌കോറിലേക്കുനയിച്ചു. പിന്നീട് വന്ന നായകന്‍ ബോറനുമായുള്ള ഡെസ്‌ചേറ്റിന്റെ 121ന്റെ കൂട്ടുകെട്ടാണ് ഹോളണ്ടിനെ 300 കടത്തിയത്. നായകന്‍ ബോറന്‍ 84 റണ്‍സ ്‌നേടി. അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞത് ഓറഞ്ച് പടയ്ക്ക് തിരിച്ചടിയായി. ഒരു റണ്‍സ് എടുക്കുന്നതിനിടെ നാലു വിക്കറ്റുകളാണ് ഹോളണ്ടിന് നഷ്ടമായത്.

ഹോളണ്ടിന്റെ കൂറ്റന്‍ സ്‌കോറിന് അതേ നാണയത്തില്‍ തന്നെയാണ് അയര്‍ലണ്ട് മറുപടി നല്‍കിയത്. ഓപ്പണര്‍മാരായ പോര്‍ട്ടര്‍ഫീല്‍ഡും സ്റ്റിര്‍ലിംഗും ഓറഞ്ച് കുപ്പായക്കാരെ കണക്കിന് പ്രഹരിച്ചു. ഇരുവരും ചേര്‍ന്ന് 177 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. നായകന്‍ പോര്‍ട്ടര്‍ഫീല്‍ഡ് 68 റണ്‍സ് നേടി. അതിനിടെ, സ്റ്റിര്‍ലിംഗ് ഏകദിനത്തിലെ തന്റെ രണ്ടാം സെഞ്ചുറിയും കണ്ടെത്തി. 72 പന്തുകളില്‍നിന്ന് 101 റണ്‍സ് നേടിയ സ്റ്റിര്‍ലിംഗിന്റെ ബാറ്റില്‍നിന്നും 14 ഫോറും 2 സിക്‌സും പിറന്നു.

ഓപ്പണര്‍മാര്‍ പുറത്തായതിനുശേഷമെത്തിയ ജോയ്‌സും (28)നെയ്ല്‍ ഒബ്രയിനും വില്‍സനും ചേര്‍ന്ന് കൂടുതല്‍ നഷ്ടം കൂടാതെ ഐറിഷ് പടയെ വിജയതീരത്തെത്തിക്കുകയായിരുന്നു. സൂപ്പര്‍താരം കെവിന്‍ ഒബ്രയിന്‍ പുറത്താകാതെ 15 റണ്‍സ് നേടി. നീല്‍ ഒബ്രയിന്‍ 57 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ഈ ലോകകപ്പില്‍ മുന്നൂറിലേറെ റണ്‍സ് പിന്തുടര്‍ന്ന് അയര്‍ലന്‍ഡ് നേടുന്ന രണ്ടാമത്തെ വിജയമാണ്.

Story first published: Wednesday, December 7, 2011, 14:40 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+