Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബക്ക്നര്‍ പുറത്ത്, ഇന്ത്യക്ക് ആശ്വാസം

സിഡ്നി : ഇന്ത്യാ ആസ്ട്രേലിയ ക്രിക്കറ്റ് പര്യടനത്തിലെ തുടര്‍ന്നുളള മത്സരങ്ങളില്‍ നിന്നും വില്ലന്‍ അമ്പയര്‍ സ്റ്റീവ് ബക്ക്നറെ പുറത്താക്കാന്‍ ഒടുവില്‍ ഐസിസി തീരുമാനിച്ചു. അപ്പീലിന്മേല്‍ തീരുമാനമാകും വരെ ഹര്‍ബജന്‍സിംഗിനെ തുടര്‍ന്നുളള ടെസ്റ്റുകളില്‍ കളിക്കാനും അനുവദിക്കും.

ന്യൂസിലാന്റ് അമ്പയര്‍ ബില്ലി ബൗഡനായിരിക്കും ബക്ക്നര്‍ക്ക് പകരം പെര്‍ത്ത് ടെസ്റ്റ് നിയന്ത്രിക്കുക.

ഹര്‍ബജന്‍ സിംഗിനെതിരെയുളള അപ്പീല്‍ പരിഗണിക്കാന്‍ ഒരു കമ്മിഷനെ ചുമതലപ്പെടുത്താനും ഐസിസി തീരുമാനിച്ചിട്ടുണ്ട്. കമ്മിഷനെ തീരുമാനിച്ച ശേഷം തെളിവെടുപ്പിന്റെയും അന്വേഷണത്തിന്റെയും വിവരങ്ങള്‍ നിശ്ചയിക്കുമെന്നും ഐസിസി ചെയര്‍മാന്‍ മാല്‍ക്കം സ്പീഡ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആന്‍ഡ്രൂ സിമ്മണ്ട്സിനെ വംശീയമായി അധിക്ഷേപിച്ചെന്ന ആരോപണമാണ് ഹര്‍ബജനെതിരെ ഉയര്‍ന്നത്. ആസ്ട്രേലിയയിലെ കളിക്കാരുടെ വാക്കു വിശ്വസിച്ച് ഹര്‍ബജനെതിരെ തീരുമാനമെടുത്ത മാച്ച് റഫറിയുടെ നടപടി ഇന്ത്യയിലും ലോകത്തും ക്രിക്കറ്റ് പ്രേമികളുടെ കടുത്ത എതിര്‍പ്പിന് കാരണമായിരുന്നു.

ഹര്‍ബജനെ മൂന്ന് ടെസ്റ്റുകളില്‍ നിന്നും വിലക്കാനുളള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. നടപടി പിന്‍വലിച്ചില്ലെങ്കില്‍ പര്യടനത്തിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നും പിന്മാറുമെന്നായിരുന്നു ബിസിസിഐയുടെയും ടീം ഇന്ത്യയുടെയും നിലപാട്.

ഐസിസിയുടെ തീരുമാനത്തോടുളള ബിസിസിഐയുടെ പ്രതികരണം അറിവായിട്ടില്ല.



Story first published: Wednesday, December 7, 2011, 14:16 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+