കണക്കുകള്‍ പറയുന്നു; സച്ചിനോളം വരില്ല ലാറ
ദില്ലി: സച്ചിനെക്കാള്‍ കളികള്‍ ജയിപ്പിച്ചിട്ടുണ്ട് ലാറ എന്നായിരുന്നു മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ് പറഞ്ഞത്. സച്ചിനെക്കാള്‍ മികച്ച ബാറ്റ്‌സ്മാനായി ലാറയെ കണക്കാക്കുന്നു എന്നും പോണ്ടിംഗ് പറഞ്ഞു. എന്നാല്‍ സത്യം അതല്ല, വെറും സെഞ്ചുറികളുടെ എണ്ണത്തില്‍ മാത്രമല്ല, സ്വന്തം ടീമിന്റെ വിജയശരാശരിയിലും കേമന്‍ സച്ചിന്‍ തന്നെയാണ് എന്ന് കണക്കുകള്‍ പറയുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിന്‍ 198 മത്സരങ്ങള്‍ കളിച്ചു. ലാറയാകട്ടെ 131 ടെസ്റ്റുകളില്‍ വെസ്റ്റ് ഇന്ത്യന്‍ ക്യാപ്പണിഞ്ഞു. 24.5 ആണ് ലാറയുടെ വിജയശരാശരിയെങ്കില്‍ സച്ചിന്റെ വിജയശരാശരി 35.35 ആണ്. സച്ചിന്റെ 51 സെഞ്ചുറികളില്‍ ഇന്ത്യ 20 എണ്ണം ജയിച്ചു എങ്കില്‍ ലാറയുടെ 34 സെഞ്ചുറികളില്‍ വെസ്റ്റ് ഇന്‍ഡീസ് ജയിച്ചത് എട്ടെണ്ണം.
ഏകദിന ക്രിക്കറ്റിലേക്ക് വന്നാല്‍ സെഞ്ചുറികളുടെ എണ്ണത്തില്‍ ബഹുദൂരം മുന്നിലുള്ള സച്ചിന്‍ തന്നെയാണ് സെഞ്ചുറിയടിച്ച് കളി ജയിപ്പിച്ചതില്‍ മുമ്പന്‍. മാസ്റ്റര്‍ ബ്ലാസ്റ്ററുടെ 49 സെഞ്ചുറികളില്‍ 33 എണ്ണത്തിലും ഇന്ത്യ വിജയതീരത്തെത്തി. കരീബിയന്‍ ഇതിഹാസമാകട്ടെ ഏകദിനത്തില്‍ 19 സെഞ്ചുറികള്‍ മാത്രമാണ് അടിച്ചിട്ടുള്ളത്. ഇതില്‍ 16 എണ്ണം വിന്‍ഡീസ് ജയിച്ചു. ശരാശരി നോക്കിയാല്‍ ലാറയ്ക്ക് മേല്‍ക്കൈ.
463 ഏകദിനമത്സരങ്ങളില്‍ നിന്നും സച്ചിന്‍ 18426 റണ്‍സുകള്‍ അടിച്ചുകൂട്ടിയപ്പോള്‍ ലാറ 299 കളികളില്‍ നിന്നായി 10405 റണ്‍സാണ് ലാറയുടെ സമ്പാദ്യം. കളിയഴകിലും പ്രതിഭയിലും ക്രിക്കറ്റ് ലോകത്തെ ആനന്ദിപ്പിച്ച അത്ഭുതങ്ങളാണ് രണ്ട് പേരുമെന്നതില്‍ സംശയമില്ല. ഇടക്കിടെ അവരെ വിവാദങ്ങളിലേക്കും തര്‍ക്കങ്ങളിലേക്കും വലിച്ചിടാതിരിക്കുന്നതാകും പോണ്ടിംഗുമാര്‍ക്ക് ചെയ്യാവുന്ന ഒരു കാര്യം.
സച്ചിനെക്കുറിച്ച് ലാറ പറഞ്ഞതിങ്ങനെ: സച്ചിന്‍ ഒരു ജീനിയസ്സാണ്. ഞാന്‍ ഒരു സാധാരണ മനുഷ്യന്‍ മാത്രം.

കാഡിക്കിനെതിരായ സിക്‌സര്‍
2003 ലോകകപ്പിലായിരുന്നു സച്ചിന്റെ മനോഹരമായ ഈ സിക്‌സര്‍. സച്ചിനെ വീഴ്ത്തുമെന്ന് വീമ്പു പറഞ്ഞ കാഡിക്ക് എണ്ണം പറഞ്ഞ ഈ ഷോട്ടിന് മുന്നില്‍ തൊഴുതുപോയി.

അക്തറിനെതിരെ
റാവല്‍ പിണ്ടി എക്‌സ്പ്രസിനെ പാളം തെറ്റിച്ച ഷോട്ട്. 2003 ലോകകപ്പില്‍ പാകിസ്താനെതിരെ സച്ചിന്റെ 98 ഏകദിനത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്നാണ്.

ബ്രെറ്റ് ലീ
ബ്രെറ്റ് ലീക്കെതിരായ വെടിയുണ്ട ബൗണ്ടറി നോക്കൂ. പന്ത് അതിര്‍ത്തിവരയിലെത്തിയത് കണ്ണുചിമ്മുന്ന നേരം കൊണ്ടാണ്.

ഷെയ്ന്‍ വോണ്‍
ഓസ്‌ട്രേലിയന്‍ ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണിന്റെ ഉറക്കം കളഞ്ഞ ലോഫ്റ്റഡ് സിക്‌സറുകളിലൊന്ന്.

മക്ഗ്രാത്ത്
സച്ചിനെതിരെ മേല്‍ക്കോയ്മയുള്ള അപൂര്‍വ്വം ബൗളര്‍മാരില്‍ ഒരാളാണ് മക്ഗ്രാ. മക്ഗ്രാത്തിനെതിരായ ബൗണ്ടറി ഷോട്ട് നോക്കൂ.

കവര്‍ പഞ്ച്
ബാക്ക് ഫൂട്ടിലൂന്നി സച്ചിന്‍ പായിക്കുന്ന കവര്‍ പഞ്ച് ബൗണ്ടറികള്‍ ക്രിക്കറ്റ് ലോകത്തുനിന്നുള്ള ഏറ്റവും മനോഹര ദൃശ്യങ്ങളിലൊന്നാണ്.

നൃത്തക്കാരന്‍
ബാക്ക് ഫുട്ടില്‍ ലാറ കളിക്കുന്ന ചില ഷോട്ടുകള്‍ നൃത്തം ചെയ്യുന്ന പോലെ തോന്നും.

ഒറ്റക്കാലില്‍ ലാറ
ഷോര്‍ട്ട് പിച്ച് പന്തുകളെ ലാറ ഒറ്റക്കാലില്‍ കറങ്ങിയടിക്കുന്ന ഷോട്ട് ഒന്ന് കാണേണ്ടത് തന്നെയാണ്.

കവര്‍ ഡ്രൈവ്
ഇടങ്കയ്യന്‍മാരുടെ എല്ലാ അനായാസതയും കൂടിച്ചേര്‍ന്നതാണ് ലാറയുടെ അലസമനോഹരമായ കവര്‍ ഡ്രൈവ്

സച്ചിനും ലാറയും
പരസ്പരം ബഹുമാനിക്കുന്ന രണ്ട് പ്രതിഭകള്‍. കളിയിലും അഴകിലും പ്രതിഭയിലും പകരം വെക്കാനാളില്ലാത്ത ക്രിക്കറ്റ് കാഴ്ചയെന്ന് വേണം ഇരുവരെയും ചേര്‍ത്ത് വിളിക്കാന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications