Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ട്വന്റി20 ലോകകപ്പ് ആസ്ത്രേലിയ പുറത്ത്

ലണ്ടന്‍ : ട്വന്‍റി 20 ലോകകപ്പില്‍ നിന്നും പുറത്തായ ആദ്യ പ്രമുഖ ടീമെന്ന പദവി ആസ്‌ത്രേലിയ്‌ക്ക്‌. കുട്ടിക്രിക്കറ്റിന്റെ രസതന്ത്രം ഇനിയും മനസ്സിലാകാത്ത പോണ്ടിംഗും കൂട്ടരും ആദ്യ റൗണ്ട്‌ പോലും കടക്കാതെയാണ്‌ ഇംഗ്ലണ്ടില്‍ നിന്നും വിമാനം കയറുന്നത്‌.

സൂപ്പര്‍ എയ്‌റ്റില്‍ പ്രവേശനത്തിന്‌ വിജയം അനിവാര്യമായിരുന്ന ഓസീസ്‌ ശ്രീലങ്കയോട്‌ ആറു വിക്കറ്റിനാണ്‌ പരാജയമാണ്‌ രുചിച്ചത്‌. ഇതോടെ മരണഗ്രൂപ്പില്‍ നിന്നും ലങ്കയും വെസ്റ്റിന്‍ഡീസും സൂപ്പര്‍ എട്ടില്‍ സ്ഥാനം ഉറപ്പിച്ചു. സ്‌കോര്‍: ഓസ്‌ട്രേലിയ 20 ഓവറില്‍ 159/9, ശ്രീലങ്ക 19 ഓവറില്‍ 160/4.

ടോസ്‌ നഷ്ടപ്പെട്ടു ബാറ്റിങിനിറങ്ങിയ കംഗാരുക്കളുടെ തുടക്കം തന്നെ പിഴച്ചു. ഓപ്പണര്‍ ഡേവിഡ്‌ വാര്‍നറെ (0) തുടക്കത്തിലേ നഷ്ടമായി. ഷെയ്‌ന്‍ വാട്‌സന്‍റെയും (22) റിക്കി പോണ്ടിങ്ങിന്‍റെയും (25) ഡേവിഡ്‌ ഹസ്സിയുടെയും (28) മിച്ചല്‍ ജോണ്‍സന്‍റെയും (28) ഒറ്റപ്പെട്ട പ്രകടനങ്ങള്‍ ടീമിനെ കൂറ്റന്‍ സ്‌കോറിലേക്കു നയിക്കാന്‍ പര്യാപ്‌തമായില്ല.

മൂന്നു വിക്കറ്റ്‌ വീതം വീഴ്‌ത്തിയ അജന്ത മെന്‍ഡിസും ലസിത്‌ മലിംഗയും കളി ലങ്കയുടെ നിയന്ത്രണത്തിലാക്കി. മറുപടി ബാറ്റിങ്ങില്‍ സനത്‌ ജയസൂര്യയെ വേഗം നഷ്ടമായെങ്കിലും തിലകരത്‌നെ ദില്‍ഷന്‍ ടീമിനു തകര്‍പ്പന്‍ തുടക്കം നല്‍കി.

32 പന്തില്‍ 10 ബൗണ്ടറി സഹിതം 53 റണ്‍സെടുത്താണു ദില്‍ഷന്‍ പുറത്തായത്‌. അപ്പോഴേക്കും ലങ്കന്‍ ക്യാമ്പ്‌ വിജയം മണത്തു തുടങ്ങിയിരുന്നു. 42 പന്തില്‍ നാലു ഫോറും അഞ്ചു സിക്‌സും സഹിതം 55 റണ്‍സെടുത്ത കുമാര്‍ സംഗക്കര പുറത്താകാതെ നിന്നു. 12 പന്തില്‍ ഒരു ഫോറും രണ്ടു സിക്‌സും ഉള്‍പ്പെടെ 21 റണ്‍സെടുത്തു പുറത്താകാതെ നിന്ന ജെഹാന്‍ മുബാരക്‌ വിജയം എളുപ്പത്തിലാക്കി.

Story first published: Wednesday, December 7, 2011, 14:26 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+