ശ്രീലങ്ക-ദക്ഷിണാഫ്രിക്ക മത്സരം റദ്ദാക്കി
ദില്ലി: ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ചൊവ്വാഴ്ച നടക്കേണ്ട ശ്രീലങ്ക-ദക്ഷിണാഫ്രിക്ക മത്സരം റദ്ദാക്കി. കൊളംബോയിലെ കനത്ത മഴയാണ് മത്സരം ഉപേക്ഷിക്കാന്‍ കാരണം. തിങ്കളാഴ്ച കൊളംബോയില്‍ നടന്ന ബോംബ് സ്ഫോടനത്തെ തുടര്‍ന്ന് മത്സരം റദ്ദാക്കണമെന്ന് ദക്ഷിണാഫ്രിക്ക ആവശ്യപ്പെടുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന ത്രിരാഷ്ട്ര കപ്പിലെ ആദ്യമത്സരം മോശപ്പെട്ട കാലാവസ്ഥ മൂലമാണ് ചൊവ്വാഴ്ചത്തേക്കു മാറ്റിയത്.
ബോംബ് സ്ഫോടനത്തെ തുടര്‍ന്ന് ടൂര്‍ണമെന്റ് ഉപേക്ഷിച്ച് ദക്ഷിണാഫ്രിക്ക നാട്ടിലേക്ക് മടങ്ങിയേക്കുമെന്ന് സൂചനകളുണ്ട്. അതേ സമയം ഇന്ത്യ ടൂര്‍ണമെന്റില്‍ കളിക്കാന്‍ സന്നദ്ധമാണ്.
ടൂര്‍ണമെന്റിന്റെ ഭാവിയെ കുറിച്ച് തീരുമാനിക്കാന്‍ ചൊവ്വാഴ്ച മൂന്ന് ടീമുകളുടെയും യോഗം ചേരുന്നുണ്ട്. ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്റില്‍ നിന്ന് പിന്‍വാങ്ങുകയാണെങ്കില്‍ ശ്രീലങ്ക-ഇന്ത്യ പരമ്പരയായി നടത്താനും സാധ്യതയുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications