ശ്രീലങ്ക ഇന്ത്യയെ തവിടുപൊടിയാക്കി
കാന്‍ബറ : ഓസീസിനെതിരെ നേടിയ വിജയത്തിന്റെ ഹരവുമായിറങ്ങിയ ടീം ഇന്ത്യയെ ശ്രീലങ്ക തവിടുപൊടിയാക്കി.
മഴ മൂലം 21 ഓവറില്‍ 155 റണ്‍സായി വെട്ടിച്ചുരുക്കിയ ലക്ഷ്യം ശ്രീലങ്കക്കാര്‍ 19 ഓവറില്‍ മറികടന്നു. ദില്‍ഷനും ജയസൂര്യയും നായകന്‍ ജയവര്‍ദ്ധനെയും കത്തിപ്പടര്‍ന്നപ്പോള്‍ ഇന്ത്യയുടെ പോരാട്ട വീര്യം എരിഞ്ഞൊടുങ്ങി. കഴിഞ്ഞ കളിയിലെ ബൗളിംഗ് നായകന്മാരില്‍ ഒരാളായിരുന്ന ശ്രീശാന്തിനെ ലങ്കക്കാര്‍ തിരഞ്ഞു പിടിച്ചാണ് അടിച്ചു തകര്‍ത്തത്. മൂന്നോവറില്‍ 48 റണ്‍സ് വഴങ്ങിയ ശ്രീശാന്തിന് വിക്കറ്റൊന്നും ലഭിച്ചില്ല.
ദില്‍ഷന്‍ 59 പന്തുകളില്‍ നിന്ന് 61 റണ്‍സോടെയും ജയവര്‍ദ്ധനെ 35 പന്തുകളില്‍ നിന്ന് 36 റണ്‍സോടെയും പുറത്താകാതെ നിന്നു. ജയസൂര്യ (13 പന്തില്‍ 27 റണ്‍സ്), സംഗക്കാര (10 പന്തില്‍ 10 റണ്‍സ്) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
നേരത്തെ ഇന്ത്യയുടെ സ്കോര്‍ 29 ഓവറില്‍ അഞ്ചു വിക്കറ്റിന് 195 ആയപ്പോഴാണ് മഴ കളി തടസപ്പെടുത്തിയത്. രോഹിത് ശര്‍മ്മയുടെ (64 പന്തില്‍ 70 റണ്‍സ്) ഇന്നിംഗ്സായിരുന്നു ശ്രദ്ധേയം. യുവരാജ് സിംഗ്(ആറ്) വീണ്ടും പരാജയമായ ഇന്ത്യയുടെ ഇന്നിംഗ്സില്‍ സേവാഗ് (14), സച്ചിന്‍ (32), ഗംഭീര്‍ (35), ധോണി (31) എന്നിവരാണ് പുറത്തായത്.
ദില്‍ഷനാണ് കളിയിലെ കേമന്‍.
സ്കോര്‍കാര്‍ഡ് ഇവിടെ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications