
ടോസ് നേടി ബാറ്റിങ് തുടങ്ങിയ ലങ്കന്‍ പട നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് നേടി. 77 റണ്‍സ് നേടിയ തരംഗെയും 50 റണ്‍സ് നേടിയ മഹേല ജയവര്‍ധനയുമാണ് തിളങ്ങിയത്. പാകിസ്താനുവേണ്ടി സഈദ്് അജ്മല്‍ മൂന്നും ഷഹീദ് അഫ്രീഡി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
ലങ്കയ്ക്ക് ലസിത് മലിങ്കെ, പെരേര, ഫെര്‍ണാണ്ടോ ബൗളിങ് ത്രയങ്ങള്‍ മികച്ച തുടക്കമാണ് നല്‍കിയത്. 91 റണ#സ് നേടിയ ഉമര്‍ അക്മല്‍ ഒഴികെ ആര്‍ക്കും കാര്യമായി പിടിച്ചുനില്‍ക്കാനായില്ല. ഷഹീദ് അഫ്രീഡി 29 റണ്‍സ് നേടി. 46.3 ഓവറിലെത്തി നില്‍ക്കെ പാകിസ്താന്‍ താരങ്ങളെല്ലാം തന്നെ പവലിയനിലേക്ക് മടങ്ങിയിരുന്നു.