For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശ്രീശാന്ത് ലോകകപ്പ് ടീമില്‍

By Ajith Babu
Sreesanth
മുംബൈ: പരിക്ക് മൂലം ലോകകപ്പ് ടീമില്‍ നിന്നും പുറത്തായ പ്രവീണ്‍ കുമാറിന് പകരം ശ്രീശാന്തിനെ തിരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ പേസ് ബൗളര്‍ പ്രവീണ്‍ കുമാറിന് പരിക്കേറ്റതാണ് ശ്രീശാന്തിന് ലോകകപ്പിലേക്ക് വഴിതുറന്നത്.

ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമയില്‍ ചികിത്സയിലായിരുന്ന പ്രവീണ്‍ വിദഗ്ധ ചികിത്സയ്ക്കായി ഇംഗ്ലണ്ടിലേക്ക് പോയിരുന്നു. അവിടെ വെച്ച് നടത്തിയ പരിശോധനകളിലാണ് പ്രവീണിന് ലോകകപ്പില്‍ കളിയ്ക്കാനാവില്ലെന്ന കാര്യമുറപ്പായത്.

ശ്രീശാന്തിനൊപ്പം ഇഷാന്ത് ശര്‍മ്മയെയും പരിഗണിച്ചിരുന്നു എന്നാല്‍ ഇഷാന്തിന്റെ ഫോമില്ലായ്മ ശ്രീയ്ക്ക് അനുകൂലമായി. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ മണ്ണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ശ്രീയെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് ധോണിയുടെ താത്പര്യമില്ലായ്മ മൂലമാണെന്നും സൂചനകളുണ്ടായിരുന്നു. മുന്‍‌ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി, പാക് ക്യാപ്റ്റന്‍ വസിം അക്രം അടക്കമുള്ള പ്രമുഖര്‍ ശ്രീശാന്തിനെ ഒഴിവാക്കിയതിനെതിരെ രംഗത്തെത്തിയിരുന്നു.

Story first published: Saturday, May 12, 2012, 16:53 [IST]
Other articles published on May 12, 2012
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+