Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നല്ലകുട്ടിയാകുമെന്ന് ശ്രീശാന്ത്!

Sreesanth and Symmonds on verbal dualഹൈദരാബാദ് : മൂന്നാം ഏകദിനം തുടങ്ങും മുമ്പെ എല്ലാവരും ഉറ്റുനോക്കുന്നത് ശ്രീശാന്തിനെയാണ്. കളിക്കളത്തിലെ പെരുമാറ്റത്തിന്റെ പേരില്‍ ഒട്ടേറെ തവണ ശിക്ഷ വാങ്ങിയ ശ്രീശാന്ത് പക്ഷേ തിരിച്ചറിവിന്റെ പാതയിലാണ്. സ്വയം നിയന്ത്രിക്കാന്‍ ശ്രമിക്കുമെന്ന് ശ്രീശാന്ത് സ്വന്തം ആരാധകര്‍ക്കും ക്രിക്കറ്റ് പ്രേമികള്‍ക്കും വാക്കു നല്‍കുന്നു.

ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നന്നാകാന്‍ തീരുമാനിച്ച കാര്യം ശ്രീശാന്ത് വെളിപ്പെടുത്തിയത്. കളിക്കളത്തിലെ തന്റെ പെരുമാറ്റം ചൂടുളള ചര്‍ച്ചാവിഷയമാണെന്ന കാര്യം തനിക്കറിയാമെന്ന് ശ്രീശാന്ത് പറയുന്നു. ഏതായാലും അത് മാറ്റാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.

ഇത്രയും പറയുമ്പോഴും ആക്രമണാത്മകമാണ് തന്റെ ശൈലിയെന്ന ന്യായീകരണവും ശ്രീക്കുണ്ട്. ചെറുപ്പം മുതല്‍ തന്റെ രീതി ഇതാണെന്നും താന്‍ ഇങ്ങനെയാണ് ക്രിക്കറ്റ് ആസ്വദിക്കുന്നതെന്നും താരം പറയുന്നു.

കൊച്ചി ഏകദിനത്തില്‍ ആസ്ട്രേലിയക്കാരോടുളള ശ്രീശാന്തിന്റെ വളരെ മോശമായ പെരുമാറ്റം ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ടു ചെയ്തിരുന്നു. പൊതുവേ ശ്രീശാന്തിനെ കൊണ്ടാടാറുളള മലയാള പത്രങ്ങളും അതിരുവിട്ട പെരുമാറ്റം വിമര്‍ശനത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.

കേരളത്തിലെ ക്രിക്കറ്റ് പ്രേമികളും ശ്രീശാന്തിന്റെ പെരുമാറ്റത്തെ രൂക്ഷമായി വിമര്‍ശിക്കുന്നു. കൊച്ചിയില്‍ തിങ്ങിനിറഞ്ഞ കാണികള്‍ അറിഞ്ഞു കൂവിയാണ് തങ്ങളുടെ അരിശം തീര്‍ത്തത്. ശ്രീശാന്തിന്റെ പെരുമാറ്റത്തെക്കുറിച്ച് ഒരാള്‍ പോലും അദ്ദേഹത്തെ ന്യായീകരിച്ചില്ലെന്നതും ശ്രദ്ധേയമായി.

ഏതായാലും വിമര്‍ശനങ്ങളെ പോസിറ്റീവായി ഉള്‍ക്കൊളളാന്‍ ശ്രീശാന്ത് ശ്രമിക്കുന്നത് നല്ല ലക്ഷണമാണ്. തെറ്റുകള്‍ തിരിച്ചറിഞ്ഞ് തിരുത്താന്‍ ശ്രമിച്ചാല്‍ ഇപ്പോഴുളള ചെറിയ ഇഷ്ടക്കേട് മാറ്റിവെച്ച് കേരളത്തിന്റെ സ്വന്തം താരമായി ശ്രീശാന്ത് മാറുമെന്ന് ആശിക്കാം.

കളിക്കളത്തിലെ പെരുമാറ്റം മെച്ചപ്പെടുത്തുമെന്ന ശ്രീശാന്തിന്റെ വാഗ്ദാനത്തെ നിങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു. കമന്റ് ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുക.

Story first published: Wednesday, December 7, 2011, 14:15 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+