Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന് വേണ്ടി ലോകകപ്പ് നേടും; ശ്രീശാന്ത്

Sreesanth
ബാംഗ്ലൂര്‍: സച്ചിനു വേണ്ടി ലോകകപ്പ് നേടുമെന്ന് ടീമിലെത്തിയ മലയാളി താരം ശ്രീശാന്ത്. സച്ചിനൊപ്പം ലോകകപ്പില്‍ കളിക്കുക എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹമാണെന്നും ശ്രീശാന്ത് പറഞ്ഞു. ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുത്തതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു ശ്രീശാന്ത്.

സച്ചിനെ കാണണമെന്നാഗ്രഹത്തോടെയാണ് ഞാന്‍ കളി തുടങ്ങിയത്. സച്ചിനൊപ്പം ലോകകപ്പ് കളിക്കാന്‍ കഴിയുന്നു എന്നതില്‍ സന്തോഷമുണ്ട്്. ദൈവാനുഗ്രഹമാണ് എന്നെ ലോകകപ്പ് ക്രിക്കറ്റ് ടീമിലെത്തിച്ചത്.

എല്ലാവരുടെയും പ്രാര്‍ത്ഥന ഫലിച്ചു. രാജ്യത്തെ ഏറ്റവും മികച്ച പേസ് ബൗളറായ പ്രവീണ്‍ കുമാറിന് പരുക്കുമൂലം ലോകകപ്പ് നഷ്ടമായതില്‍ സങ്കടമുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.

പരിക്കേറ്റ് ടീമില്‍ നിന്നും പുറത്തായ പ്രവീണ്‍ കുമാറിന് പകരം പരിഗണിച്ചിരുന്ന ഇശാന്ത് ശര്‍മ, വിനയ്കുമാര്‍ എന്നിവരെ മറികടന്നാണ് ശ്രീശാന്ത് ടീമിലെത്തിയത്.

ഇന്ത്യയ്ക്കുവേണ്ടി 51 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ശ്രീശാന്ത് 75 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2005ല്‍ ശ്രീലങ്കയ്‌ക്കെതിരെ നാഗ്പുരിലായിരുന്നു ഏകദിനത്തിലെ അരങ്ങേറ്റം.

ന്യൂസീലന്‍ഡ് പര്യടനത്തിലെ മികവുറ്റ പ്രകടനമാണ് വിനയ്കുമാറിനു പകരം ശ്രീക്ക് നറുക്കുവീഴാന്‍ കാരണം. അവസാന ഏകദിനത്തില്‍ ഒന്‍പത് ഓവറില്‍ 47 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ ശ്രീ ഇന്ത്യയ്ക്ക് വിജയമൊരുക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.

Story first published: Wednesday, December 7, 2011, 14:40 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+