Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിവാഹം ഉടന്‍, വധു റിയയല്ല: ശ്രീശാന്ത്

Sreesanth
കൊച്ചി: ഐപിഎല്‍ ജ്വരം തുടങ്ങിയതോടെയാണ് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് വീണ്ടും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞത്. ഇത്തവണ ശ്രീയ്‌ക്കൊപ്പം പറഞ്ഞുകേള്‍ക്കുന്ന പേര് നടി റിയാ സെന്നിന്റെതാണ്. ഇവര്‍ തമ്മില്‍ കടുത്ത പ്രണയത്തിലാണെന്നും ഉടന്‍തന്നെ വിവാഹമുണ്ടാകുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം വരെയുള്ള റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഒരൊറ്റ ദിവസം കൊണ്ട് കാര്യങ്ങള്‍ മാറിമറിഞ്ഞു. ശ്രീശാന്ത് തന്നെയാണ് ഗോസിപ്പുകള്‍ക്കെതിരെ രംഗത്തെത്തിയത്. റിയാ സെന്നുമായുള്ള ബന്ധം പ്രണയമല്ലെന്ന് പറഞ്ഞ ശ്രീ മറ്റൊരു കാര്യം കൂടി പറഞ്ഞു. താന്‍ ഉടന്‍ വിവാഹിതനാകും, വധു എന്തുതന്നെയായാലും റിയയാവില്ല.

വിവാഹം പൊലെയുള്ള കാര്യങ്ങളില്‍ ദക്ഷിണേന്ത്യന്‍ കുടുംബങ്ങള്‍ പുലര്‍ത്തുന്ന യാഥാസ്ഥിതിക സമീപനത്തെ കുറിച്ച് അറിയാത്തവരാണ് എന്നെക്കുറിച്ച് ഇത്തരം ഗോസിപ്പുകള്‍ പ്രചരിപ്പിക്കുന്നത്. വീട്ടുകാര്‍ എന്നെ അവിവാഹിതനായി ഏറെക്കാലം നിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല. ഇത്തരം ഗോസിപ്പുകളെ അതിജീവിക്കാന്‍ വീട്ടുകാര്‍ ആലോചിച്ചുറപ്പിക്കുന്ന വിവാഹത്തിന് ഉടന്‍ സമ്മതം മൂളുമെന്നും ശ്രീശാന്ത് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഞാാനും റിയ സെന്നും നല്ല സുഹൃത്തുക്കളാണ്. ഈ സൗഹൃദം ഞങ്ങള്‍ രണ്ടുപേരും ആസ്വദിക്കുന്നുമുണ്ട്. എന്നാല്‍ ഞങ്ങള്‍ക്കിടയില്‍ പ്രണയമില്ല-ശ്രീ ആണയിടുന്നു.

വീട്ടുകാര്‍ കൊണ്ടുപിടിച്ച് വിവാഹാലോചന നടത്തുന്നുണ്ട് എന്ന് പറഞ്ഞെങ്കിലും വിവാഹ നിശ്ചയം ഉടനുണ്ടോ എന്നോ വധു ആരാണ് എന്നോ ഉള്ള സൂചനകള്‍ ശ്രീ നല്‍കിയിട്ടില്ല. എന്തായാലും ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു ബാച്ച്‌ലര്‍ കൂടി വിവാഹത്തിലേയ്ക്ക് കടക്കാന്‍ തീരുമാനിച്ചിരിക്കേ ഒട്ടേറെ ആരാധികമാരുടെ ഹൃദയങ്ങള്‍ തപിയ്ക്കുമെന്നുറപ്പ്.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+