നാഗ്പൂര്‍: ഇംഗ്ലണ്ടിന് വീണ്ടും ആഘാതമേല്പിച്ച് മലയാളി പേസ് ബൗളര്‍ ശ്രീശാന്ത് ടെസ്റ് ക്രിക്കറ്റിലെ തന്റെ അരങ്ങേറ്റം ഉജ്വലമാക്കുന്നു. വ്യാഴാഴ്ച കളി തുടങ്ങിയതിനു ശേഷം ശ്രീശാന്ത് തന്റെ മൂന്നാമത്തെ വിക്കറ്റെടുത്തു.
ഏഴിന് 246 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന്റെ എട്ടാമത്തെ വിക്കറ്റ് ശ്രീശാന്ത് പിഴുതു. ശ്രീശാന്തിന്റെ പന്തില്‍ ധോണി പിടിച്ച് ഹൊഗാര്‍ഡാണ് പുറത്തായത്.