Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുംബൈ ടെസ്റില്‍ ശ്രീശാന്തിന് നാല് വിക്കറ്റ്

മുംബൈ: തന്റെ രണ്ടാമത്തെ ടെസ്റിലും മലയാളി പേസ് ബൗളര്‍ ശ്രീശാന്ത് ഗംഭീര പ്രകടനം കാഴ്ചവയ്ക്കുന്നു. ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിംഗ്സില്‍ ശ്രീശാന്ത് നാലാമത്തെ വിക്കറ്റും കൊയ്തു.

ആദ്യദിവസമായ ശനിയാഴ്ച രണ്ട് വിക്കറ്റെടുത്ത ശ്രീശാന്ത് ഇംഗ്ലണ്ടിന്റെ വിലപ്പെട്ട രണ്ട് വിക്കറ്റുകള്‍ കൂടി ഞായറാഴ്ച പിഴുതു. മൂന്നിന് 272 എന്ന നിലയില്‍ കളി തുടങ്ങിയ ഇംഗ്ലണ്ട് മികച്ച ബാറ്റിംഗിലൂടെ സ്കോര്‍ ഉയര്‍ത്തുമ്പോഴാണ് ശ്രീശാന്ത് ആഘാതമേല്പിച്ചത്. 31 റണ്‍സെടുത്ത കോളിംഗ്വുഡിനെ ധോണിയുടെ കൈയിലെത്തിച്ച് ശ്രീശാന്ത് കളിയിലേക്ക് ഇന്ത്യയെ തിരികെ കൊണ്ടുവന്നു.

326 എന്ന നിലയിലായിരിക്കുമ്പോഴാണ് ഇംഗ്ലണ്ടിന്റെ നാലാമത്തെ വിക്കറ്റ് വീണത്. രണ്ട് റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേക്കും ക്യാപ്റ്റന്‍ ഫ്ലിന്റോഫിന്റെ വിക്കറ്റ് കുംബ്ലെ വീഴ്ത്തി. താമസിയാതെ തന്നെ ശ്രീശാന്ത് ഇംഗ്ലണ്ടിന് അടുത്ത ആഘാതവുമേല്പിച്ചു. അഞ്ച് റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടയില്‍ ജോണ്‍സിനെ ശ്രീശാന്ത് പുറത്താക്കി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ആറ് വിക്കറ്റിന് 345 എന്ന നിലയിലാണ് ഇംഗ്ലണ്ട്.

തന്റെ കന്നി ടെസ്റിലും ശ്രീശാന്ത് നാല് വിക്കറ്റ് നേടിയിരുന്നു.

Story first published: Wednesday, December 7, 2011, 14:18 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+