കറാച്ചി ഏകദിനം: ശ്രീശാന്തിന് നാല് വിക്കറ്റ്
കറാച്ചി: പാകിസ്ഥാനെതിരായ അവസാന ഏകദിനത്തില്‍ മലയാളി പേസ് ബൗളര്‍ ശ്രീശാന്തിന് നാല് വിക്കറ്റ്. കമ്രാന്‍ അക്മല്‍, ഇമ്രാന്‍ ഫര്‍ഹത്, ശുഐബ് മാലിക് എന്നീ മുന്‍നിര ബാറ്റ്സ്മാന്‍മാരുടെയും വാലറ്റക്കാനായ മുഹമ്മദ് സമിയുടെയും വിക്കറ്റുകളാണ് ശ്രീശാന്ത് പിഴുതത്.
സഹീര്‍ഖാനും അജിത് അഗാര്‍ക്കറും എറിഞ്ഞ ആദ്യത്തെ 10 ഓവറുകളില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ആക്രമിച്ചുകളിച്ച പാകിസ്ഥാന് തന്റെ ആദ്യഓവറില്‍ തന്നെ ശ്രീശാന്ത് ആഘാതമേല്പിച്ചു. 24 റണ്‍സെടുത്ത ഓപ്പണര്‍ ഇമ്രാന്‍ ഫര്‍ഹതിനെ ശ്രീശാന്ത് സ്വന്തം പന്തില്‍ പിടിച്ചുപുറത്താക്കി. കളിയിലെ 11-ാം ഓവറായിരുന്നു അത്.
തൊട്ടടുത്ത തന്റെ ഓവറില്‍ അപകടകാരിയായ ഓപ്പണര്‍ കമ്രാന്‍ അക്മലിനെയും ശ്രീശാന്ത് മടക്കിഅയച്ചു. ശ്രീശാന്തിന്റെ പന്തില്‍ ആര്‍.പി.സിംഗ് പിടിച്ചാണ് അക്മല്‍ പുറത്തായത്. ശ്രീശാന്തിന്റെ മൂന്നാമത്തെ ഓവറില്‍ ശുഐബ് മാലികും പുറത്തായി. റെയ്നക്ക് പിടികൊടുത്താണ് മാലിക് പവലിനിയനിലേക്ക് മടങ്ങിയത്.
മത്സരത്തിലെ 49-ാമത്തെ ഓവറിലാണ് ശ്രീശാന്ത് നാലാമത്തെ വിക്കറ്റെടുത്തത്. 10 ഓവറില്‍ 58 റണ്‍സ് വഴങ്ങിയാണ് ശ്രീശാന്ത് നാല് വിക്കറ്റ് കൊയ്തത്. സഹീര്‍ഖാന്‍, അജിത് അഗാര്‍കര്‍, റോഷന്‍ പൊവാര്‍, ആര്‍.പി.സിംഗ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
287 റണ്‍സാണ് ഇന്ത്യയുടെ വിജയലക്ഷ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications