നാഗ്പൂര്‍: മലയാളി പേസ് ബൗളര്‍ ശ്രീശാന്ത് കന്നി ടെസ്റ് വിക്കറ്റുകളോടെ ടെസ്റ് ക്രിക്കറ്റിലെ അരങ്ങേറ്റം മികച്ചതാക്കി. ഇംഗ്ലണ്ടിന്റെ രണ്ടു വിക്കറ്റുകളാണ് ശ്രീശാന്ത് വീഴ്ത്തിയത്.
17-ാമത്തെ ഓവറില്‍ ഇംഗ്ലണ്ടിന്റെ ഓപ്പണര്‍ സ്ട്രോസിന്റെ വിക്കറ്റ് വീഴ്ത്തിയാണ് തന്റെ ആദ്യ ടെസ്റ് വിക്കറ്റ് നേട്ടം ശ്രീശാന്ത് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ ആദ്യവിക്കറ്റായിരുന്നു ഇത്. സ്കോര്‍ 56ല്‍ നില്‍ക്കുമ്പോഴാണ് ശ്രീശാന്ത് ഇംഗ്ലണ്ടിന്റെ ആദ്യത്തെ ആഘാതം ഏല്പിച്ചത്. ശ്രീശാന്തിന്റെ പന്തില്‍ വി.വി.എസ്.ലക്ഷ്മണ്‍ പിടിച്ചാണ് സ്ട്രോസ് (28) പുറത്തായത്.
തന്റെ രണ്ടാം സ്പെല്ലില്‍ കെവിന്‍ പീറ്റേഴ്സന്റെ (15) വിക്കറ്റും ശ്രീശാന്ത് കൊയ്തു. പീറ്റേഴ്സണെ ശ്രീശാന്ത് ക്ലീന്‍ ബൗള്‍ ചെയ്യുകയായിരുന്നു.
ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ വിക്കറ്റ് ഹര്‍ഭജന്‍ സിംഗാണ് വീഴ്ത്തിയത്. ഒമ്പത് റണ്‍സെടുത്ത ഇയാന്‍ ബെല്‍ ഹര്‍ഭജന്റെ പന്തില്‍ ദ്രാവിഡ് പിടിച്ചുപുറത്തായി.