ദില്ലി: അടുത്തയാഴ്‌ച ബംഗ്ലാദേശില്‍ ആരംഭിയ്‌ക്കുന്ന ത്രിരാഷ്ട്ര പരമ്പര ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും പരിക്കേറ്റ ഫാസ്റ്റ് ബോളര്‍ ശ്രീശാന്തിനെ ഒഴിവാക്കി.
ഐപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ കണ്ടു പിടുത്തങ്ങളിലൊന്നായ ഗോണിയാണ് ശ്രീശാന്തിന് പകരം ടീമിലിടം കണ്ടെത്തിയിട്ടുള്ളത്.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി പന്തെറിഞ്ഞ ഗോണി 16 മത്സരങ്ങളില്‍ നിന്നും 17 വിക്കറ്റുകള്‍ നേടിയിരുന്നു. പരിക്ക് മൂലം നേരത്തെ സ്‌റ്റാര്‍ ബാറ്റ്‌സ്‌മാന്‍ സച്ചിനെയും ഒഴിവാക്കിയിരുന്നു.
പാകിസ്‌താനാണ് ത്രിരാഷ്ട്ര പരമ്പരയില്‍ പങ്കെടുക്കുന്നു മൂന്നാമത്തെ ടീം. ജൂണ്‍ എട്ടു മുതല്‍ 14 വരെ ധാക്കയിലാണ് പരമ്പര നടക്കുന്നത്.