ഹോട്ടലിലെ വഴക്ക് : ശ്രീശാന്തിനോട് വിശദീകരണം തേടി
മുംബൈ: ബാംഗ്ലൂരിലെ ഗ്രാന്‍ഡ് അശോക ഹോട്ടലിലെ ജീവനക്കാരും ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗമായ ശ്രീശാന്തും തമ്മില്‍ വാക്കേറ്റം ഉണ്ടായ സംഭവത്തില്‍ ബിസിസിഐ ഇരുകൂട്ടരോടും വിശദീകരണം തേടി.
ഹോട്ടല്‍ മുറിയിലുള്ള എസി ശബ്ദമുണ്ടാക്കുന്നുവെന്ന കാരണത്തിലാണ് ഹോട്ടല്‍ ജീവനക്കാരും ശ്രീശാന്തും തമ്മില്‍ വാഗ്വാദമുണ്ടായത്.
നാഷണല്‍ ക്രിക്കറ്റ് അക്കാദമയില്‍ നടന്നു വരുന്ന ബിസിസിഐ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ ശ്രീശാന്തിന്റെ മുറി ബുക്ക് ചെയ്‌തിരുന്നത് ബിസിസിഐയാണ്. സംഭവം മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായതിനെ തുടര്‍ന്നാണ് ബിസിസിഐയുടെ ഇടപെടല്‍ ഉണ്ടായിരിയ്‌ക്കുന്നത്.
ശ്രീശാന്തും ഹര്‍ഭജനും തമ്മില്‍ ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ ഉണ്ടായ കൈയ്യാങ്കളിയ്ക്കു ശേഷം ശ്രീശാന്തിനോട് കളിക്കളത്തിനകത്തും പുറത്തുമുള്ള പെരുമാറ്റം മെച്ചപ്പെടുത്താന്‍ ബിസിസിഐ നിര്‍ദ്ദേശിച്ചിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications