മൊഹാലി: നാഗ്പൂരില്‍ ഉജ്വലമായ ടെസ്റ് ക്രിക്കറ്റ് അരങ്ങേറ്റം കുറിച്ച മലയാളി പേസ് ബൗളര്‍ ശ്രീശാന്ത് അസുഖമായിട്ടും ബുധനാഴ്ച പരിശീലനത്തിനിറങ്ങി.
ചൊവ്വാഴ്ച രാത്രി ശ്രീശാന്തിന് ഛര്‍ദിയുണ്ടായിരുന്നു. എന്നാല്‍ മൊഹാലി ടെസ്റിന് വ്യാഴാഴ്ച തുടക്കം കുറിക്കെ ബുധനാഴ്ച ശ്ര്രീശാന്ത് പ്രാക്ടീസ് മുടക്കിയില്ല. നെറ്റില്‍ പന്തെറിഞ്ഞ് ശ്രീശാന്ത് പരിശീലനം നടത്തി. മൊഹാലിയിലെ അന്തരീക്ഷത്തിലെ ഉയര്‍ന്ന ഈര്‍പ്പം ദേഹാസ്വാസ്ഥ്യത്തിന് കാരണമായിട്ടുണ്ട്.
നാഗ്പൂരില്‍ തന്റെ കന്നി ടെസ്റ് കളിച്ച ശ്രീശാന്ത് ഒന്നാം ഇന്നിംഗ്സില്‍ നാല് വിക്കറ്റെടുത്ത് അരങ്ങേറ്റം ഗംഭീരമാക്കിയിരുന്നു.